മഹീന്ദ്ര രേവയ്ക്കും ഡിസ്കൗണ്ട്

ഒക്ടോബര്‍ 31 വരെ മാത്രമാണ് കിഴിവ് ഓഫറുള്ളത്. മറ്റൊരു കാര്യം ഈ ഓഫര്‍ ബങ്കളുരുവുല്‍ മാത്രമേ ഉള്ളൂവെന്നതാണ്.
പത്തു വര്‍ഷം മുന്‍പ് സ്ഥാപിക്കപ്പെട്ട രേവയാണ് ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് കാര്‍ നിര്‍മാതാവ്. ഈ കമ്പനിയെ പിന്നീട് മഹീന്ദ്ര ഏറ്റെടുക്കുകയായിരുന്നു. നിലവില്‍ മഹീന്ദ്ര രേവ എന്നാണ് കമ്പനി അറിയപ്പെടുന്നത്. രേവയുടെ നാലു സീറ്റുള്ള പതിപ്പ്, മഹീന്ദ്ര എന്‍ എക്സ് ആര്‍ വിപണിയില്‍ താമസിക്കാതെ തന്നെ എത്തുമെന്നാണ് അറിയുന്നത്.
36 രൂപ ചെലവില്‍ 80 കിമി വരെ സഞ്ചരിക്കാം എന്നതാണ് ഈ ഇലക്ട്രിക് കാര്‍ വാഗ്ദാനം ചെയ്യുന്നത്. കിലോമീറ്ററിന് വെറും 45 പൈസ. 100 രൂപയ്ക്ക് പെട്രോളടിച്ചല്‍ പരമാവധി പോകാവുന്ന 16 കിലോമീറ്ററിന്‍റെ പരിസരത്താണെന്നിരിക്കെ ഇലക്ട്രിക് കാറുകള്‍ വലിയ സാമ്പത്തിക ലാഭമാണ് നല്‍കുന്നത്. കൂടാതെ പരിസ്ഥിതി മലിനീകരണം അടക്കമുള്ള പ്രശ്നങ്ങള്‍ ഇവയ്ക്കില്ലതാനും. പെട്രോള്‍ വിലവര്‍ധന മൂലം നട്ടം തിരിയുന്ന കാര്‍ ഉപയോക്താക്കള്‍ക്ക് ഇതൊരു മികച്ച ഓപ്ഷനാണെങ്കിലും ഫില്ലിംഗ് സ്റ്റേഷനുകള്‍ അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും വളരേണ്ടതായാണിരിക്കുന്നത്.


Click it and Unblock the Notifications








