ഫോക്സ്‍വാഗണ്‍ ഒന്നാം സ്ഥാനത്തേക്ക്

നിലവില്‍ ടൊയോട്ടയാണ് ലോക കാര്‍ ഭീമനായി അറിയപ്പെടുന്നത്. ജനറല്‍ മോട്ടോഴ്സ് പിന്നാലെയുണ്ട്. ഇടക്കാലത്ത് ഭൂകമ്പം, സുനാമി എന്നീ കെടുതികള്‍ മൂലം ടൊയോട്ടയ്ക്ക് ചെറിയ ക്ഷീണം സംഭവിച്ചെങ്കിലും സിങ്കം എന്നും സിങ്കം തന്നെ!
ഇടിവ് സംഭവിച്ചതിനു ശേഷം ടൊയോട്ടയുടെ മൊത്തം കാര്‍ വില്‍പന ഒന്‍പത് ശതമാനം കണ്ട് താഴ്ന്നിട്ടുണ്ട്. 70,27,000 വാഹനങ്ങളാണ് കഴിഞ്ഞ രണ്ടു വര്‍ഷമായി ടൊയോട്ട വില്‍ക്കുന്നത്. ജനറല്‍ മോട്ടോഴ്സ് ചെറുതായൊന്ന് വളരുകയും ചെയ്തു. 70,55,000 വാഹനങ്ങള്‍ ജനറല്‍ വില്‍ക്കുന്നു. നടപ്പ് വര്‍ഷം ഫോക്സ്‍വാഗണ്‍ 13 ശതമാനം കണ്ട് വളരുമെന്നാണ് പ്രതീക്ഷ. അങ്ങനെയെങ്കില്‍ വിറ്റ കാറുകളുടെ എണ്ണം എണ്‍പത് ലക്ഷം കവിയും. അതായത് ലക്ഷ്യം വെച്ചതിനും ഏഴ് വര്‍ഷം മുന്‍പ് തന്നെ ഫോക്സ്‍വാഗണ്‍ ഒന്നാം സ്ഥാനക്കാരനാകും എന്ന്.
ഇന്ത്യന്‍ വിപണിയില്‍ അപ്! ചെറുകാര്‍ എത്തുന്നതോടെ വോള്യം മാര്‍ക്കറ്റില്‍ വലിയ കുതിച്ചുചാട്ടം പ്രതീക്ഷിക്കുന്നുണ്ട് കമ്പനി. ചൈനയില്‍ കമ്പനിയുടെ സാന്നിധ്യം ഗണ്യമായി വളര്‍ന്നു കഴിഞ്ഞു.


Click it and Unblock the Notifications








