ഇന്ത്യന്‍ സിഇഓമാരുടെ കാറുകള്‍

ഇന്ത്യന്‍ കമ്പനികളുടെ സി ഇ ഓമാര്‍ ഇന്ന് ലോകത്തെ ഏറ്റവും വലിയ പണക്കാരുടെ പട്ടികയില്‍ ആദ്യ പത്തു സ്ഥാനങ്ങളില്‍ ഇടം പിടിക്കാന്‍ തുടങ്ങിയത് നമുക്കറിയാം. ഇവരുടെ വീടുകളെക്കുറിച്ചും ഭാര്യമാരെക്കുറിച്ചും മക്കളെയും മരുമക്കളെയും കുറിച്ചുമെല്ലാം എത്രയോ കേട്ടിരിക്കുന്നു. ഇനി ഇവരുടെ കാറുകളെക്കുറിച്ചാവാം സംസാരം. ഇവന്മാരെല്ലാമിങ്ങനെ പണമെറിഞ്ഞ് കളിക്കുമ്പോള്‍ നമുക്കും വേണ്ടേ എന്തെങ്കിലുമൊരു രസം?
ആഡംബരക്കാറില്‍ സഞ്ചരിക്കുക മാത്രമല്ല ചിലര്‍ക്ക് രസം. അവ ശേഖരിച്ച് ഗാരേജിന്‍റെ സൗന്ദര്യം കൂട്ടുവാനും താല്‍പര്യമാണ്. നമ്മുടെ വിജയ് മല്യയെ നോക്കുക. ബെല്ലാരി രാജയ്ക്ക് പോത്തുകളോടുള്ള പ്രേമം പോലെയാണ് മല്യക്ക് കാറുകളോടുള്ള പ്രേമം. സ്വന്തമായി ഒരു വന്‍ കാര്‍ ശേഖരവും അതിനൊരു വെബ്‍സൈറ്റും മല്യ സ്വന്തമാക്കി വെച്ചിരിക്കുന്നു.


Click it and Unblock the Notifications








