ഹോണ്ട ജാസ്സ് ബുക്കിംഗ് മരവിപ്പിച്ചു

ജപ്പാനിലെ ഭൂകമ്പവും സുനാമിയും നിമിത്തം അവിടെ നിന്നുള്ള ഘടകഭാഗങ്ങളുടെ വിതരണം നേരത്തെ തന്നെ തടസ്സപ്പെട്ടിരുന്നതാണ്. തായ്‍ലന്‍ഡിലെ പുതിയ സാഹചര്യം ഹോണ്ടയെ കൂടുതല്‍ പ്രതിസന്ധിയിലാഴ്ത്തിയിരിക്കുകയാണ്.
ജാസ്സിന് വര്‍ധിച്ചു വരുന്ന ഡിമാന്‍റില്‍ ഹോണ്ട അത്ഭുതപ്പെടുകയാണ്. ഇത്രയും പ്രതീക്ഷിക്കാതിരുന്നതിനാല്‍ ഡീലര്‍മാര്‍ ബുക്കിംഗ് നിറുത്തി വെക്കുകയായിരുന്നു. ആറുമാസത്തിലധികം കാത്തിരിപ്പ് സമയം കൂട്ടേണ്ടതില്ല എന്ന നിലപാടാണ് കമ്പനിക്കുള്ളത്.
മറ്റ് ജാപ്പനീസ് കമ്പനികളെയും തായ്‍ലന്‍ഡ് വെള്ളപ്പൊക്കം കാര്യമായി ബാധിക്കുമെന്നാണ് കരുതപ്പെടുന്നത്. തായ്‍ലന്‍ഡിലെ പ്ലാന്‍റുകളെ കൂടുതലാശ്രയിച്ചാണ് കമ്പനികള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.
പ്രശ്നം നവംബര്‍ മാസം അവസാനമാകുമ്പോഴേക്ക് അവസാനിക്കുമെന്നാണ് ഹോണ്ടയുടെ പ്രതീക്ഷ.


Click it and Unblock the Notifications








