സ്വിഫ്റ്റ് ബുക്കിങുകാര്‍ പിന്‍മാറുന്നു

Posted By:
To Follow DriveSpark On Facebook, Click The Like Button
Maruti Suzuki Swift
മാരുതി മനെസര്‍ പ്ലാന്‍റിലെ സമരത്തെത്തുടര്‍ന്നുണ്ടായ അനിശ്ചിതത്വം, കൂടിവന്ന കാത്തിരിപ്പുസമയം എന്നിവയില്‍ മനംനൊന്ത് നാല് ശതമാനത്തോളം പേര്‍ തങ്ങളുടെ സ്വിഫ്റ്റ് ബുക്കിംഗ് റദ്ദ് ചെയ്തതായി വാര്‍ത്ത.

ഇങ്ങനെ പുറത്തുപോയ ഉപഭോക്താക്കള്‍ ടൊയോട്ട ലിവ, ഫോക്സ്‍വാഗണ്‍ പോളോ തുടങ്ങിയ ബ്രാന്‍ഡുകള്‍ ബുക്കു ചെയ്യാന്‍ തുടങ്ങിയത് എന്നത് ഡീലര്‍മാരെ പരിഭ്രാന്തരാക്കിയിരിക്കുകയാണ്. സ്വിഫ്റ്റിന്‍റെ കാത്തിരിപ്പ് സമയം കുറയ്ക്കാനായി ഉല്‍പാദനം ത്വരിതഗതിയിലാക്കിയിരിക്കുകയാണ് കമ്പനി. ഏതാണ്ട് ഒരു ലക്ഷത്തിനടുത്ത് ബുക്കിംഗുകളാണ് സ്വിഫ്റ്റിനുള്ളത്.

ആഗസ്റ്റ് മാസത്തില്‍ പുതിയ സ്വിഫ്റ്റ് വിപണിയിലെത്തിയതിന് ശേഷമാണ് ബുക്കിംഗ് നില ഇത്രയധകം ഉയര്‍ന്നത്. എന്നാല്‍ സ്വിഫ്റ്റിന്‍റെ രംഗപ്രവേശത്തോടനുബന്ധിച്ച് തൊഴിലാലി സമരം ശക്തിപ്പെടുകയും ചെയ്തു. ഇതോടെ ചിലരെല്ലാ ഡീലര്‍മാരുടെ പക്കല്‍ സ്റ്റോക്കുള്ള പഴയ സ്വിഫ്റ്റില്‍ തൃപ്തരായി. ഇങ്ങനെ തൃപ്തരാകാന്‍ തയ്യാറില്ലാത്തവരാണ് മറ്റ് ബ്രാന്‍ഡുകള്‍ തെരഞ്ഞുപോകുന്നത്.

നിലവില്‍, തെരഞ്ഞെടുക്കുന്ന വേരിയന്‍റ്, സ്ഥലം എന്നിവയുടെ അടിസ്ഥാനത്തില്‍ കാത്തിരിപ്പ് സമയത്തില്‍ വ്യത്യാസം വരാം എന്നാണ് അറിയുന്നത്. ഇത് രണ്ട് മാസം മുതല്‍ ഏഴ് മാസം വരെ നീളാം എന്നാണ് ഔദ്യോഗിക കണക്ക്.

English summary
Maruti Suzuki is feeling the pinch of labour strikes, with about 2-4 per cent of the prospective customers of one of its successful models, Swift, deciding to cancel orders due to the long waiting period.
Story first published: Saturday, October 29, 2011, 13:10 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark