റിനോയുടെ ചെറുകാര്‍ അവതരിപ്പിച്ചു

പുതിയ കാറിന്‍റെ പേര് സംബന്ധിച്ച് നിലനിന്നിരുന്ന ആശയക്കുഴപ്പവും ഇതോടെ തീര്‍ന്നു. പള്‍സ് എന്നാണ് കാറിന് പേരിട്ടിരിക്കുന്നത്. മോഡസ് എന്ന പേരില്‍ വിപണിയിലെത്തും എന്നാണ് നേരത്തെ ഊഹം പരന്നിരുന്നത്.
നിസ്സാന്‍ മൈക്രയുടെ പ്ലാറ്റ്ഫോമിലാണ് പുതിയ ഹാച്ച്ബാക്ക് നിലപാടുകൊള്ളുന്നത്. റിനോയുടെ പ്രീമിയം സെഡാനായ ഫ്ലൂവന്‍സ്, കോലിയോസ് എസ് യു വി എന്നിവയ്ക്ക് ശേഷം വിപണിയിലെത്തുന്നത് ഈ ചെറുകാറാണ്. ഇന്ത്യന്‍ വിപണിയില്‍ റിനോയുടെ താല്‍പര്യങ്ങളില്‍ വരുന്ന മാറ്റം ഈ ലോഞ്ചില്‍ പ്രതിഫലിക്കുന്നുണ്ട്. വിപണിയുടെ ചെറുകാര്‍ മേഖലയില്‍ സാന്നിധ്യമായിത്തീരുക എന്നതാണ് റിനോയ്ക്ക് ഇനി ലക്ഷ്യം. പ്രതിച്ഛായ നിര്‍മാണത്തിന്‍റെ കാലം പിന്നിട്ടു കഴിഞ്ഞു.
പുതിയ കാറിന്‍റെ വിശദാംശങ്ങള്‍ അവതരണത്തിന്‍റെ അവസാന നിമിഷം വരെയും റിനോ ഒളിച്ചുവെക്കുകയാണുണ്ടായത്. യൂറോപ്യന്‍ വിപണിയില്‍ റിനോയ്ക്കുള്ള ചെറു ഹാച്ച്ബാക്കുകളായ മോഡസ്, ക്ലിയോ എന്നിവയില്‍ ഏതെങ്കിലുമൊന്നായിരിക്കും വിപണിയിലെത്തുക എന്ന് പൊതുവില്‍ ഊഹങ്ങള്‍ പരക്കാന്‍ കാരണമിതാണ്. മൈക്ര ഹാച്ച്ബാക്കിന്‍റെ സവിശേഷതകള്‍ ഉയര്‍ന്ന തോതില്‍ പിന്തുടരുകയാണ് പള്‍സ് ചെയ്യുന്നത്.
1.5 ലിറ്റര്‍ ഡിസിഐ എന്‍ജിനോട്കൂടിയ ഈ ഡീസല്‍ കാര്‍ അടുത്ത വര്‍ഷത്തെ ദില്ലി എക്സ്പോയില്‍ കാര്‍ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. 1.2 ലിറ്ററിന്‍റെ പെട്രോള്‍ പതിപ്പും അധികം താമസിക്കാതെ വിപണിയിലെത്തിക്കും.
പ്രീമിയം നിലവാരത്തിലാണ് പള്‍സ് ഹാച്ച്ബാക്കിന്‍റെ സ്ഥാനം. നഗരങ്ങളിലെ ഉപഭോക്താക്കളെ ലക്ഷ്യം വെയ്ക്കുന്നു. കൂടുതല്‍ ഉറപ്പേറിയ ഒരു പ്രതലം വിപണിയില്‍ കണ്ടെത്തുക എന്നത് മാത്രമാണ് ഈ കാറിന്‍റെ നടപ്പ് ലക്ഷ്യം. വോള്യം വിപണിയിലേക്കുള്ള ചെറിയ കാല്‍ വെപ്പുകള്‍. പള്‍സിന്‍റെ പെട്രോള്‍-ഡീസല്‍ പതിപ്പുകള്‍ക്ക് 6-8 ലക്ഷം വരെ വില വരും.


Click it and Unblock the Notifications








