സ്ത്രീകള്‍ പാര്‍ക്ക് ചെയ്യാന്‍ ബുദ്ധിമുട്ടുന്നു

പാറക്കെട്ടുകള്‍ നിറഞ്ഞതും അങ്ങേയറ്റം ദുര്‍ഘടവുമായ പാതകളിലൂടെ വണ്ടിയോടിക്കാന്‍ തങ്ങളാണ് മുമ്പിലെന്ന് ആണുങ്ങള്‍ അവകാശപ്പെടുന്നു. എന്നാല്‍ ഇത് ആണ്‍ മേല്‍ക്കോയ്മയുടെ വായാടിത്തമായാണ് പെണ്ണുങ്ങള്‍ കാണുന്നത്. ദുര്‍ഘടമായ പാതയിലൂടെ ഇടംവലം നോക്കാതെ വണ്ടിയോടിച്ച് എവിടെയെങ്കിലും ചെന്നിടിച്ച് കാര്യങ്ങള്‍ അവസാനിപ്പിക്കാന്‍ പുരുഷന്മാര്‍ മിടുക്കരാണ്. എന്നാല്‍ അതല്ല ശരിയായ ഡ്രൈവിംഗ് എന്നവര്‍ ചൂണ്ടിക്കാട്ടുന്നു.
പുതിയൊരു പഠനം തെളിയിക്കുന്നത് സ്ത്രീകളുടെ പാര്‍ക്കിംഗ് വൈദഗ്ദ്ധ്യം വളരെ കുറവാണെന്നാണ്. വാഹനം പാര്‍ക്ക് ചെയ്യാനായി സ്ത്രീകള്‍ പുരുഷന്‍മാരെക്കാളധികം ബുദ്ധിമുട്ടുന്നു.
പാര്‍ക്ക് ചെയ്യുവാന്‍ സ്ഥലപരമായ ഒരു പ്രത്യേക സെന്‍സ് ആവശ്യമാണ്. ശരിയായ അളവിലും തൂക്കത്തിലും പാര്‍ക്ക് ചെയ്യേണ്ട സ്ഥലത്തിന്‍റെ പ്രത്യേകതകള്‍ ഉള്ളില്‍ ഉണ്ടായിരിക്കണം. ഇല്ലെങ്കില്‍ ഇരുവശത്തുമായി പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളാണ് അനുഭവിക്കുക.
റിയര്‍വ്യൂ മിററുകളും മറ്റും ഉപയോഗിച്ച് തൊട്ടടുത്ത് നില്‍ക്കുന്ന വാഹനങ്ങളുടെ അല്ലെങ്കില്‍ വസ്തുക്കളുടെ സ്ഥാനവും ദൂരക്രമവും തിരിച്ചറിയുന്നതില്‍ മിക്ക സ്ത്രീകളും പരാജയപ്പെടുന്നതായി പഠനം തെളിയിക്കുന്നു. ഇക്കാര്യത്തില്‍ പുരുഷന്മാര്‍ വളരെ മുന്‍പിലാണ്. ഇത്തരം സാഹചര്യങ്ങളില്‍ സ്ത്രീകള്‍ പുരുഷന്മാരെക്കാള്‍ 20 സെക്കന്‍ഡ് അധികം സമയമെടുക്കുന്നു.
ക്രോസ് റോഡുകളിലും ടി ജംഗ്‍ഷനുകളിലും സ്ത്രീകള്‍ വല്ലാതെ ബുദ്ധിമുട്ടുന്നതായി പഠനം ചൂണ്ടിക്കാട്ടുന്നു. ഇക്കാരണങ്ങളാല്‍ സ്ത്രീകള്‍ റോഡ് അപകടങ്ങളെ കൂടുതലായി നേരിടേണ്ടി വരുന്നുമുണ്ട്. മിഷിഗാം സര്‍വകലാശാലയിലെ പിള്ളാരാണ് ഈ പഠനം നടത്തിയത്.


Click it and Unblock the Notifications








