ഗ്രാന്‍ പ്രീക്കൊടുവില്‍ ഫെരാരി എഫ്എഫ്

Ferrari FF
ഇന്ത്യന്‍ ഗ്രാന്‍ഡ് പ്രീയുടെ ആരവങ്ങള്‍ ഒടുങ്ങിയപ്പോള്‍ ഫെരാരിയുടെ പുതിയ സൂപ്പര്‍കാര്‍ വിപണിയില്‍ ഇടിച്ചിറങ്ങി. പുതിയ ഫെരാരി എഫ് എഫ് ഹാച്ച്ബാക്കാണ് വിപണിയിലെത്തിയിരിക്കുന്നത്. വില 3.42 കോടി രൂപ.

ക്ലാസിക് സ്പോര്‍ട്സ്‍ബാക്ക് കാറുകളുടെ ഡിസൈനിംഗ് മാതൃകയിലാണ് ഈ ഹാച്ച്ബാക്ക് കാര്‍ പണിതിരിക്കുന്നത്. ഈ കാറിന്‍റെ വ്യത്യസ്തതയും ഇതുതന്നെയാണ്.

ന്യൂദില്ലിയില്‍ ഫെരാരി തുറന്നിട്ടുള്ള പുതിയ ഡിലര്‍ഷിപ്പില്‍ ഈ വാഹനം ലഭ്യമാണ്. മുംബൈയില്‍ ഈ മാസം അവസാനം ഫെരാരിയുടെ പുതിയ ഡീലര്‍ഷിപ്പ് വരുമെന്ന് കേള്‍ക്കുന്നു. ദില്ലി വരെ പോകാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് രണ്ടുമാസം കൂടി കാത്തിരിക്കാം.

പഴയ 612 സ്കാഗ്‍ലീട്ടിയുടെ പകരക്കാരനായാണ് എഫ്എഫ് എത്തുന്നത്. ആധുനികമായ ഡിസൈനിംഗ് സവിശേഷതകള്‍ കൂടുതലായി കൂട്ടിച്ചേര്‍ത്തിട്ടുണ്ട് പുതിയ ഹാച്ച്ബാക്കില്‍. എഫ് എഫിനെപ്പോലെ നാല് സീറ്റുള്ള സ്കാഗ്‍ലീട്ടിക്ക് എന്‍ജിന്‍റെ കാര്യത്തിലും സമാനതയുണ്ട്. 12 സിലിണ്ടറുകളുള്ള വി12 എന്‍ജിനാണ് രണ്ടിനുമുള്ളത്. 6.2 ലിറ്റര്‍ ശേഷി.

660 കുതിരകളുടെ ശക്തയാണ് ഈ എന്‍ജിന്‍ നല്‍കുന്നത്. 682 എന്ന അന്തംവിട്ട ടോര്‍ക്ക് നിലയുമുണ്ട്. 100 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ വെറും 3.7 സെക്കന്‍ഡുകള്‍ മാത്രമേ വേണ്ടൂ.

More from DriveSpark

Article Published On: Monday, October 31, 2011, 14:39 [IST]
English summary
Ferrari has launched its flagship four-seat super-hatchback in India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X