പുതിയ ഹോണ്ട സിആര്‍-വി ചിത്രം പുറത്ത്

സിആര്‍-വി പുതിയ പതിപ്പിന്‍റെ ആദ്യ രംഗപ്രവേശം 2012ല്‍ ആദ്യം നടക്കുമെന്ന് ഊഹങ്ങള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ കേള്‍ക്കുന്നത് അമേരിക്കന്‍ വിപണിയിലായിരിക്കും സിആര്‍-വി ആദ്യം പ്രത്യക്ഷപ്പെടുക എന്നാണ് കേള്‍ക്കുന്നത്. അങ്ങനെയെങ്കില്‍ അടുത്ത വര്‍ഷം രണ്ടാം പകുതിയിലായിരിക്കും ഇന്ത്യയില്‍ സിആര്‍-വി വന്നെത്തുക.
സിആര്‍-വിയുടെ വിലപ്പത്തില്‍ മാറ്റമുണ്ടാകുമെന്ന് സൂചനകളുണ്ടെങ്കിലും ഇതു സംബന്ധിച്ച് സൂചനകളൊന്നും ലഭ്യമല്ല. നിലവില്‍ ക്രോസ്സോവറിന്‍റെ സീറ്റിംഗ് കപ്പാസിറ്റി അഞ്ച് ആണ്. ഒരു ഫാമിലി കാര്‍ എന്ന നിലയില്‍ സിആര്‍-വിയെ തള്ളിപ്പറയാന്‍ സീറ്റിംഗ് കപ്പാസിറ്റി കുറവ് ഒരു സാധ്യതയാണ്. സീറ്റിംഗ് ഏഴ് ആക്കി ഉയര്‍ത്തുമെന്ന പ്രതീക്ഷ പലര്‍ക്കുമുണ്ട്.


Click it and Unblock the Notifications








