നാനോ ഷോറൂമുകളുടെ എണ്ണം കൂട്ടുന്നു

Tata Nano
നാനോയുടെ വില്‍പനയില്‍ കണ്ടു വരുന്ന ഇടിവ് ടാറ്റയെ പരിഭ്രാന്തിയിലാക്കുന്നുണ്ട്. ഈ പ്രശ്നം സംബന്ധിച്ച ചര്‍ച്ചകളില്‍ ഉയര്‍ന്നു വന്ന പരിഹാരമാര്‍ഗമാണ് കാര്‍ വില്‍പനാ ശൃംഖലകളുടെ എണ്ണം കൂട്ടുക എന്നത്. രാജ്യത്ത് നിലവില്‍ 80 എക്സ്ക്ലൂസീവ് ഷോറൂമുകളാണുള്ളത്.

നിലവിലുള്ള ഷോറൂമുകള്‍ ചെറു നഗരങ്ങളെ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നു എന്നത് നാനോയെ സംബന്ധിച്ച് ഒരു പോരായ്മ തന്നെയാണ്. വന്‍ മെട്രോകളെ കൂടി ലക്ഷ്യം വെക്കുന്ന തരത്തില്‍ വിപണി ശൃംഖല വിപുലപ്പെടുത്തുകയാണ് ടാറ്റ. അടുത്ത മാര്‍ച്ച് മാസത്തോടെ രാജ്യത്തെ നാനോ എക്സ്ക്ലൂസീവ് ഷോറൂമുകളുടെ എണ്ണം 300 ആക്കി ഉയര്‍ത്തും.

നഗരങ്ങളിലെ ഉപയോക്താക്കള്‍ക്ക് നാനോയില്‍ താല്‍പര്യം വര്‍ധിച്ചു വരുന്നതായി വേണം മനസ്സിലാക്കാന്‍. നാനോ ഈയിടെ ഒരു മുഖം മിനുക്കലിന് തയ്യാറായത് ഒരു പൊസിറ്റീവ് മനോഭാവം നഗരവാസികളില്‍ വളര്‍ത്താന്‍ ഇടയാക്കിയിട്ടുണ്ട്. നഗരങ്ങളില്‍ ഇടുങ്ങിയ പാര്‍ക്കിംഗ് ഏരിയകളിലും മറ്റും നാനോയ്ക്ക് മികച്ച സേവനം നല്‍കാന്‍ സാധിക്കും. വിലക്കുറവ്, കൂടിയ ഇന്ധനക്ഷമത എന്നിവ മൂലം നാനോ നല്ല ഒരു കുടുംബ സേവകനായി മാറുകയും ചെയ്യും.

മുഖം മിനുക്കലിന് ശേഷം വന്ന വില്‍പനാ വര്‍ധന ടാറ്റയെ ഉത്സാഹത്തിലാക്കിയിട്ടുണ്ട്. 6,401 യൂണിറ്റാണ് നവംബറില്‍ നാനോ വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 12 ഇരട്ടി വര്‍ധനയാണിത്.

More from DriveSpark

Article Published On: Saturday, December 10, 2011, 12:03 [IST]
English summary
India’s largest automobile manufacturer, Tata Motors is planning to increase the dealerships for Tata Nano.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X