ടൊയോട്ട പിന്‍വിളി വിളിക്കുന്നു

ഇത്തവണ ഏതാണ്ട് 5.5 ലക്ഷം കാറുകളാണ് തിരിച്ചു വിളിച്ചിട്ടുള്ളത്. ടൊയോട്ട, ലക്സസ് എന്നീ ബ്രാന്‍ഡുകളില്‍ ഉപയോഗിച്ച ക്രാന്‍ഷാഫ്റ്റ് പുള്ളി എന്‍ജിനുകളുടെ തകരാറാണ് തിരിച്ചുവിളിക്ക് കാരണമായിട്ടുള്ളത്. ഈ തകരാര്‍ പവര്‍സ്റ്റിയറിംഗിന് ചില അപാകതകള്‍ വരുത്തുന്നതാണ്. ഈ അപാകത മൂലം നിരവധി ആക്സിഡന്‍ഡുകള്‍ അമേരിക്കയില്‍ നടന്നിട്ടുണ്ട്.
അമേരിക്കയിലാണ് ഇവയില്‍ ഏറ്റവുമധികം വിറ്റഴിച്ചിട്ടുള്ളത്. 2,83,200 ടൊയോട്ട ബ്രാന്‍ഡുകളും 1,37,000 ലക്സസ് ബ്രാന്‍ഡുകളും അമേരിക്കയില്‍ തിരിച്ചു വിളിച്ചു.
ജപ്പാനില്‍ 38,000 കാറുകളും ആസ്ത്രേലിയയിലും ന്യൂസിലന്‍ഡിലുമായി 25,000 കാറുകളും തിരിച്ചുവിളിച്ചിട്ടുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ കാര്‍ കമ്പനിയായിരുന്ന ടൊയോട്ട പല കാരണങ്ങളാല്‍ ഇന്ന് മൂന്നാം സ്ഥാനത്താണ്. ജപ്പാനിലെ ഭൂകമ്പവും സുനാമിയുമെല്ലാം ഈ പിന്നോട്ടടിക്ക് കാരണമായിട്ടുണ്ട്. ഇടയ്ക്കിടെയുള്ള തിരിച്ചു വിളികളും ഇതില്‍ ഒരു ഘടകമാണെന്ന് അനുമാനിക്കാവുന്നതാണ്.
നിലവില്‍ ജനറല്‍ മോട്ടോഴ്സാണ് ലോക കാര്‍ ഭീമന്‍. രണ്ടാം സ്ഥാനത്തേക്ക് ഈയിടെയാമ് ഫോക്സ്‍വാഗണ്‍ കയറിയിരുന്നത്. 2018ല്‍ ലോകത്തിലെ ഏറ്റവും വലിയ കാര്‍ കമ്പനിയായി മാറുവാനുള്ള നീക്കങ്ങളില്‍ മുഴുകിയിരിക്കുകയാണ് ഫോക്സ്‍വാഗണ്‍.


Click it and Unblock the Notifications








