മാരുതിക്ക് അടിപറ്റി, ടാറ്റയ്ക്ക് ആശ്വാസം

Sales
അടിപറ്റുമെന്ന കാര്യം ഉറപ്പായിരുന്നതിനാല്‍ മാരുതിയുടെ വില്‍പനക്കണക്കുകളില്‍ ആരും അത്ഭുതപ്പെടുന്നില്ല. തൊഴിലാളിസമരവും മറ്റുമായി സ്വൈര്യവും സുഖവും നഷ്ടപ്പെട്ട കഴിഞ്ഞ മാസത്തെ കണക്കെടുത്തപ്പോള്‍ വില്‍പനയില്‍ പകുതിയോളം കുറവ് വന്നതായി കാണുന്നു. ഒക്ടോബര്‍ മാസത്തില്‍ മൊത്തം 55,595 കാറുകളാണ് വിറ്റുപോയത്. കഴിഞ്ഞ വര്‍ഷത്തേതുമായി താരതമ്യപ്പെടുത്തുമ്പോള്‍ 53.2 ശതമാനം വര്‍ധന.

കഴിഞ്ഞ മാസം നടന്ന അവസാനത്തെ സമരത്തില്‍ മാത്രം ഏതാണ്ട് 40,000 കാറുകളുടെ ഉല്‍പാദന നഷ്ടം സംഭവിച്ചിട്ടുണ്ട്.

അതേസമയം ടാറ്റയുടെ വില്‍പനയില്‍ ചെറിയ വര്‍ധനയുണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 5 ശതമാനം കണ്ടാണ് വില്‍പന ഉയര്‍ന്നിരിക്കുന്നത്. മൊത്തം വില്‍പന 68,009 യൂണിറ്റ്. നാനോയുടെ വില്‍പനയില്‍ കാര്യമായ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. 26 ശതമാനമാണ് വില്‍പനയിലെ വര്‍ധന. ടാറ്റയുടെ വാണിജ്യവാഹന വിഭാഗത്തിലും വര്‍ധനയുണ്ടായിട്ടുണ്ട്. 12.78 ശതമാനം.

ഫോക്സ്‍വാഗണ്‍ വലിയ കുതിച്ചുകയറ്റമാണ് നടത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 67 ശതമാനത്തിന്‍റെ വര്‍ധന. 7,266 യൂണിറ്റാണ് മൊത്തം വില്‍പന. പോളോ, വെന്‍റോ എന്നീ മോഡലുകള്‍ വിപണിയില്‍ മികച്ച പ്രകടനം നടത്തിയതിന്‍റെ പിന്‍ബലത്തിലാണ് ഫോക്സ്‍വാഗണ്‍ വിപണിയില്‍ മുന്നേറിയിരിക്കുന്നത്.

ഫോര്‍ഡിന്‍റെ വില്‍പനയില്‍ 12 ശതമാനത്തിന്‍റെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. മൊത്തവില്‍പന 10,906 യൂണിറ്റ്.

ഹോണ്ടയുടെ ബ്രിയോ സെപ്തംബര്‍ 28ന് വിപണിയിലെത്തിയതിനു ശേഷം വിലയിരുത്തലിന് സാധ്യമായ രീതിയില്‍ പുറത്തുവരുന്ന ആദ്യത്തെ കണക്കുകളാണിത്. മൊത്തം 4.7 ശതമാനത്തിന്‍റെ താല്‍ക്കാലികാശ്വാസം മാത്രമേ ഹോണ്ടയ്ക്ക് ലഭിച്ചിട്ടുള്ളൂ. 1220 ബ്രിയോ മോഡലുകളാണ് വിറ്റഴിച്ചിട്ടുള്ളത്. വോള്യം വിപണിയിലെ ഒരു താരത്തിന് ലഭിക്കാവുന്ന കുറഞ്ഞ സ്വീകരണങ്ങളില്‍ ഒന്നായി മാത്രമേ ഇതിനെ പരിഗണിക്കാനാവൂ.

ജനറല്‍ മോട്ടോഴ്സും വന്‍ വര്‍ധനയൊന്നും വില്‍പനയില്‍ കാണിച്ചിട്ടില്ല. മൊത്തം 10,062 യൂണിറ്റ് കഴിഞ്ഞ മാസം വിറ്റഴിച്ചു. 9 ശതമാനത്തിന്‍റെ വര്‍ധന.

More from DriveSpark

Article Published On: Wednesday, November 2, 2011, 17:45 [IST]
English summary
Auto sales in the country seems decline in October 2011 as high interest rates and rising vehicle and fuel costs deter buyers.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X