ഫെരാരി ഡ്രൈവിംഗ് സ്കൂള്‍ ഇന്ത്യയില്‍

Ferrari FF
സൂപ്പര്‍ബൈക്കുകളും സൂപ്പര്‍ കാറുകളുമെല്ലാം റോഡിലോടുന്ന റോക്കറ്റുകള്‍ എന്ന ഗണത്തില്‍ പെടുത്തേണ്ടവയാണ്. സൂപ്പര്‍കാറുകളുടെ വിപണി അത്രകണ്ട് രാജ്യത്ത് വളര്‍ന്നിട്ടില്ലെങ്കിലും സൂപ്പര്‍ബൈക്ക് വാങ്ങലുകാരുടെ എണ്ണം ഇന്ത്യന്‍ നഗരങ്ങളില്‍ വര്‍ധിച്ചു വരികയാണ്. ഇതിനൊപ്പം ഇതുമായി ബന്ധപ്പെട്ട റോ‍പകടങ്ങളും വര്‍ധിക്കുന്നു.

ആസ്ത്രേലിയ പോലുള്ള രാജ്യങ്ങളില്‍ സൂപ്പര്‍ബൈക്കുകളും കാറുകളുമെല്ലാം ഓടിക്കണമെങ്കില്‍ പ്രത്യേക ലൈസന്‍സ് ആവശ്യമാണ്. ഈ ലൈസന്‍സ് ലഭിക്കണമെങ്കില്‍ ആറുമാസത്തോളം നീണ്ടു നില്‍ക്കുന്ന നിരവധി ടെസ്റ്റുകള്‍ പാസ്സാവേണ്ടതുണ്ട്. ഇന്ത്യയില്‍ 100 സിസി ബൈക്കില്‍ എട്ടിട്ടു കിട്ടുന്ന ലൈസന്‍സ് ഉപയോഗിച്ച് ആയിരത്തഞ്ഞൂറ് സീസിയുടെ ബൈക്കുകളും നിരത്തിലിറക്കാം, അഭ്യാസം കാണിക്കാം, നാട്ടുകാരുടെ നെഞ്ചത്ത് കേറ്റാം.

ഇവിടെയാണ് കമ്പനികള്‍ നേരിട്ട് പരിശീലനം നല്‍കുന്ന പരിപാടിക്ക് പ്രസക്തി ഏറുന്നത്. ബുദ്ധ് ഫോര്‍മുല വണ്‍ കാറോട്ടമത്സരത്തോടനുബന്ധിച്ച് ഇന്ത്യന്‍ വിപണിയില്‍ സാന്നിധ്യം ശക്തമാക്കാനുള്ള നടപടിക്ക് ഫെരാരി ഒരുങ്ങിക്കഴിഞ്ഞു. ഇതോടൊപ്പം ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് സൂപ്പര്‍കാറുകളില്‍ പരിശീലനം നല്‍കാന്‍ പുതിയ ഡ്രൈവിംഗ് അക്കാദമി തുറക്കുവാനും കമ്പനി ആലോചിക്കുന്നു.

കഴിഞ്ഞ ദിവസം ഇന്ത്യന്‍ വിപണിയില്‍ ഫെരാരി എഫ് എഫ് ലോഞ്ച് വേളയിലാണ് ഫെരാരി ബോസ്സ് അമെഡിയോ ഫെലെസിയ ഇക്കാര്യം ആലോചിക്കുന്നതായി വ്യക്തമാക്കിയത്. അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളില്‍ നിലവില്‍ ഇത്തരം അക്കാദമികള്‍ ഫെരാരിക്കുണ്ട്.

More from DriveSpark

Article Published On: Wednesday, November 2, 2011, 13:57 [IST]
English summary
Ferrari has now expressed its wish to open super car driving schools and academies in India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X