സ്വിഫ്റ്റിനായി ഫിയറ്റില്‍ നിന്ന് എന്‍ജിനെത്തുന്നു

മാരുതി സുസുക്കി സ്വിഫ്റ്റിനുപയോഗിക്കുന്ന കെ സീരീസ് എന്‍ജിന്‍ ഫിയറ്റ് സാങ്കേതികതയാണ്. ഹരിയാണയില്‍ ഗുഡ്‍ഗാവില്‍ സ്ഥിതി ചെയ്യുന്ന സുസുക്കി പവര്‍ട്രെയിനിലാണ് കെ സീരീസ് എന്‍ജിനുകളുടെ ഉല്‍പാദനം നടക്കുന്നത്. മനെസര്‍ പ്ലാന്‍റിലെ തൊഴിലാളി സമരത്തെത്തുടര്‍ന്ന് സുസുക്കി പവര്‍ട്രെയിനിലെ ഉല്‍പാദനവും കുറച്ചുദിവസം നിലച്ചിരുന്നു.
സമരത്തിന്‍റെ കലയളവില്‍ സ്വിഫ്റ്റ് ഉല്‍പാദനം നാമമാത്രമായാണ് നടന്നത്. ലക്ഷം കവിഞ്ഞു നില്‍ക്കുന്ന ബുക്കിംഗ് നിലയെ നേരിടാന്‍ ഉത്പാദനം അസാധാരണമായി വര്‍ദ്ധിപ്പിച്ചേ മതിയാകൂ എന്നതാണ് അവസ്ഥ. ഇതിനാവശ്യമായ എന്‍ജിനുകള്‍ക്ക് വേണ്ടി സുസുക്കി പവര്‍ട്രെയിനിനെ മാത്രം ആശ്യയിച്ചാല്‍ മതിയാകില്ല.
രാജസ്ഥാനില്‍ ഫിയറ്റിനുള്ള എന്‍ജിന്‍ പ്ലാന്‍റില്‍ നിന്നാണ് ഡീസല്‍ എന്‍ജിനുകള്‍ വാങ്ങുക. വിപണിയില്‍ ഇന്ന് ഡീസല്‍ സ്വിഫ്റ്റിനാണ് ആവശ്യക്കാര്‍ കൂടുതലുള്ളത്. അടുത്ത രണ്ടു മാസത്തിനകം കരാര്‍ നടപടികള്‍ പൂര്‍ത്തിയായി എന്‍ജിനുകള്‍ ലഭിച്ചുതുടങ്ങുമെന്ന് മാരുതി ചെയര്‍മാന്‍ ആര്‍ സി ഭാര്‍ഗവ പറയുന്നു. എന്‍ജിനുകള്‍ ലഭിച്ചു തുടങ്ങിയാല്‍ മാസത്തില്‍ 20,000 യൂണിറ്റ് എന്ന നിലയിലേക്ക് ഉല്‍പാദനം കൂട്ടാന്‍ മാരുതിക്ക് സാധിക്കും. ഇതൊടെ കാത്തിരിപ്പ് സമയം 2-3 മാസമായി കുറയ്ക്കാന്‍ സാധിക്കുമെന്ന് ഭാര്‍ഗവ ചൂണ്ടിക്കാട്ടി.
സ്വിഫ്റ്റ് ഉല്പാദനം മന്ദഗതിയിലായതും കാത്തിരിപ്പ് സമയം കൂടിയതുമെല്ലാം ചില ഉപഭോക്താക്കളെ ബുക്കിംഗ് റദ്ദ് ചെയ്യാന്‍ പ്രേരിപ്പിക്കുന്നുണ്ട്.


Click it and Unblock the Notifications








