ലംബോര്‍ഗിനി അവന്‍റഡോര്‍ 3.69 കോടിക്ക്

Lamborghini Aventador
ലംബോര്‍ഗിനി അവന്‍റഡോര്‍ ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്തു. ഇന്ത്യയുടെ അത്യാഡംബര കാര്‍ വിപണിയില്‍ ലംബോര്‍ഗിനിയുടെ ഭ്രാന്തുപിടിച്ച ചക്രങ്ങള്‍ ഇനി പാഞ്ഞുകയറും. ഫെരാരിയടക്കമുള്ള താരങ്ങള്‍ ഇതിനകം തന്നെ നിരന്നിരിക്കുന്ന വിപണി ഇതോടെ കൂടുതല്‍ ഉഷാറാവുകയാണ്.

ഫെരാരിയുടെ എഫ്എഫ് ലോഞ്ച് ചെയ്തത് രണ്ടുദിവസം മുന്‍പ് മാത്രമാണ്. ഇന്ത്യയിലെ ആദ്യത്തെ ഫോര്‍മുല വണ്‍ കാറോട്ടമത്സരത്തിന്‍റെ സമാപന ദിവസം. കാറോട്ടമത്സരം രാജ്യത്തുണ്ടാക്കിയ അനുകൂല തരംഗത്തെ മുതലെടുത്ത് മുന്നേറാമെന്നാണ് ഈ അത്യാഡംബര കമ്പനികള്‍ ആലോചിക്കുന്നത്.

3.69 കോടി രൂപയാണ് ദില്ലിയിലെ എക്സ്ഷോറൂം വില. ഇത് ബേസ് പതിപ്പിന്‍റെ വില. വന്നിറങ്ങുന്നതിനു മുന്‍പു തന്നെ 11 അവന്‍റഡോര്‍ വിറ്റഴിച്ചു കഴിഞ്ഞു എന്നതാണ് വാര്‍ത്ത! എല്ലാ ലംബോര്‍ഗിനിയെയും പോലെ വി 12 എന്‍ജിനാണ് അവന്‍റഡോറിനുമുള്ളത്. വേഗത മണിക്കൂറില്‍ 342 കിലോമീറ്റര്‍.

700 കുതിരകളുടെ കരുത്താണ് എന്‍ജിനിനുള്ളത്. 2.9 സെക്കന്‍ഡില്‍ 100 കിമി വേഗതയിലെത്താന്‍ ഈ കാറിനു കഴിയും. 7 സ്പീഡ് ഓട്ടോമാറ്റിക് ഗിയറാണ് കാറിനുള്ളത്. വെറും 50 മില്ലിസെക്കന്‍ഡ് സമയം മാത്രമാണ് ഗിയര്‍ ഷിഫ്റ്റിന് എടുക്കുക.

More from DriveSpark

Article Published On: Thursday, November 3, 2011, 16:28 [IST]
English summary
Lamborghini Launches Aventador in India At Rs. 3.69 Crores
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X