ജാഗ്വര്‍ ഇവോക്കിന്‍റെ മുരള്‍ച്ച ഇന്ത്യയിലും

ജാഗ്വിറിന്‍റെ വാഹനങ്ങള്‍ എല്ലായ്പോഴും ഒരു ചീറുന്ന വലിയ പൂച്ചയെ ഉള്ളില്‍ ഒളിപ്പിക്കുന്നു. അമേരിക്കന്‍ അധിനിവേശക്കാലത്ത് യൂറോപ്യന്‍മാര്‍ക്ക് നേരിടേണ്ടി വന്നത് റെഡ് ഇന്ത്യന്‍ ഗോത്രങ്ങളിലെ ജാഗ്വറുകളുടെ വീര്യമുള്ള പോരാളികളെയായിരുന്നു. കുന്തവും പടച്ചട്ടയും മാത്രം ആയുധമാക്കി തോക്കുകള്‍ക്കു നേരെ പാഞ്ഞടുത്ത ആ വീര്യമാണ് തന്‍റെ കാറുകള്‍ക്കും വേണ്ടതെന്ന് വില്യം തീരുമാനിച്ചു.
ഇത്രയും പറഞ്ഞത് ജാഗ്വര്‍ ഇന്ത്യയ്ക്കായി കൊണ്ടു വരുന്ന അത്ഭുതത്തെക്കുറിച്ച് വിവരിക്കാനാണ്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന് അപരിചിതമായ പുതിയ ജാഗ്വര്‍ സൗന്ദര്യം ഇനി നിരത്തുകളില്‍ ചീറിപ്പായുന്നത് കാണാം. നിലവില്‍ ടാറ്റയുടെ ഉടമസ്ഥതയിലുള്ള ജാഗ്വര്‍ ലാന്‍ഡ് റോവറില്‍ നിന്നുള്ള എസ് യു വി, ജാഗ്വര്‍ റേഞ്ച് റോവര്‍ ഇവോക്ക് ഇന്ത്യയിലേക്ക് വരുന്നു. നവംബര്‍ നാലിന്. അതായത് നാളെ.
മുംബൈയിലെ ജാഗ്വര്‍ ഷോറൂമില്‍ 4ന് റേഞ്ച് റോവര്‍ ഇവോക്ക് അവതരിപ്പിക്കപ്പെടും. ഉയര്‍ന്ന ആഡംബര സൗകര്യങ്ങള്‍ ഈ സ്പോര്‍ട് യൂട്ടിലിറ്റി ഒരുക്കുന്നു. പൂര്‍ണമായും ലതര്‍ ഇന്‍റീരിയറാണ് ഇവോക്കിനുള്ളത്. മുകള്‍ഭാഗം കനം കുറഞ്ഞതും ഉറപ്പേറിയതുമായ കാര്‍ബണ്‍ ഫൈബര്‍ കൊണ്ട് മെനഞ്ഞിരിക്കുന്നു. അഞ്ച് സീറ്റുകളാണ് ഇവോക്കിനുള്ളത്. നഗരങ്ങളില്‍ വില്‍പന കേന്ദ്രീകരിക്കുന്നതിനാലും ആഡംബര വിപണിയിലായതിനാലും ഇത് ധാരാളം.


Click it and Unblock the Notifications








