നിസ്സാന് സണ്ണിയുടെ സമ്മാനം

ഒക്ടോബര്‍ മാസത്തില്‍ നിസ്സാന്‍ മൊത്തം 2,990 കാറുകള്‍ വിറ്റഴിച്ചു. മൈക്രയാണ് ഇതില്‍ ഏറ്റവുമധികം വിറ്റത്. 1,619 യൂണിറ്റ്. മൈക്ര മാത്രം നല്‍കിയ വളര്‍ച്ച 52 ശതമാനം.
വിപണിയില്‍ ലോഞ്ച് ചെയ്ത് ആറാഴ്‍ചയ്ക്കുള്ളില്‍ 2000 ബുക്കിംഗ് സ്വന്തമാക്കിയ പുത്യ സെഡാന്‍, സണ്ണി ഈ വളര്‍ച്ചയില്‍ വഹിച്ച പങ്കും വലുതാണ്.
ഇന്ത്യയിലെ പ്ലാന്‍റില്‍ പൂര്‍ണമായും നിര്‍മിച്ചെടുക്കുന്നവയാണ് മൈക്രയും സണ്ണിയും. വിപണിക്ക് യോജിച്ച കാര്‍ വിപണിയെ തിരിച്ചറിഞ്ഞുള്ള വിലയിടലിലൂടെ ലഭ്യമാക്കി എന്നതാണ് സണ്ണിയുടെ വിജയം. മൈക്ര ഹാച്ച്ബാക്ക് പക്ഷെ കയറ്റുമതിയില്‍ നിന്നാണ് കൂടുതല്‍ വരുമാനമുണ്ടാക്കുന്നത്. 578,000 ആണ് സണ്ണിയുടെ എക്സ്‍ഷോറൂം വില.


Click it and Unblock the Notifications