പുതിയ ചെറുകാര്‍ പ്ലാറ്റ്ഫോം വരുമെന്ന് റിനോ

Renault Pulse
മൈക്രയുടെ പ്ലാറ്റ്ഫോമില്‍ നിര്‍മിച്ചു എന്നതില്‍ അന്യായമൊന്നുമില്ല. എന്നാല്‍ തങ്ങളുടെ പുതിയ ഹാച്ച്ബാക്കായ പള്‍സിനുവേണ്ടി ഡിസൈനില്‍ മൈക്രയെ അതേപടി കോപ്പിയടിച്ചതിനെ എങ്ങനെയാണ് റിനോയ്ക്ക് ന്യായീകരിക്കാനാവുക? ഈ ചോദ്യം പല കോണുകളില്‍ നിന്ന് ഉയരുകയാണ്. നിസ്സാന്‍ റിനോയുടെ ഡ്യൂപ്ലിക്കേറ്റ് കോപ്പി വാങ്ങുന്നതിലും നല്ലത് മൈക്രയെ തന്നെ സ്വന്തമാക്കുന്നതല്ലേ എന്നാണ് ചിലര്‍ ചോദിക്കുന്നത്. എന്തായാലും ഈ ചോദ്യം റിനോയെ അല്‍പം ആശങ്കയിലാക്കി എന്നു വ്യക്തം.

ഇന്ത്യക്കായി ഒരു പുതിയ കാര്‍ പ്ലാറ്റ്ഫോം നിര്‍മിക്കുമെന്ന് ഈ ഫ്രഞ്ച് കാര്‍ നിര്‍മാതാവിന്‍റെ ഗ്ലോബല്‍ ചീഫായ കാര്‍ലസ് ടവാരസ് പറയുന്നു. ബ്രിസീല്‍, റഷ്യ, എന്നീ രാഷ്ട്രങ്ങള്‍ക്കൊപ്പം ഇന്ത്യയും വളരെ പ്രധാനപ്പെട്ട വിപണിയാണ് തങ്ങള്‍ക്ക്. പുതിയ പ്ലാറ്റ്ഫോം നിര്‍മിക്കാനുള്ള എല്ലാ സാധ്യകതകളും തുറന്നുകിടക്കുന്നതായും അദ്ദേഹം അറിയിച്ചു.

ദിവസങ്ങള്‍ക്കു മുന്‍പ് വിപണിയില്‍ അവതരിപ്പിച്ച പള്‍സ് ഹാച്ച്ബാക്ക് അടുത്ത വര്‍ഷം ആദ്യം നടക്കുന്ന ദില്ലി ഓട്ടോ എക്സ്പോയില്‍ വിപണിപ്രവേശത്തിന് തയ്യാറാവും. ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും കടുത്ത മത്സരമാണ് ഹാച്ച്ബാക്ക് വിഭാഗത്തില്‍ നടക്കുന്നത്. ഇക്കൂട്ടത്തില്‍ പള്‍സിന് എങ്ങനെ പിടിച്ചു നില്‍ക്കാനാവുമെന്ന് കണ്ടു തന്നെ അറിയണം.

വിദേശവിപണികളില്‍ സാന്നിധ്യമുള്ള റിനോ ചെറുകാര്‍ മോഡസ് ഇന്ത്യയിലെത്തുമെന്നാണ് പലരും പ്രതീക്ഷിച്ചത്. മൈക്രയെ കോപ്പിയടിക്കാന്‍ റിനോ തയ്യാറാകുമെന്ന് ആരും പ്രതീക്ഷിച്ചതല്ല.

More from DriveSpark

Article Published On: Thursday, November 3, 2011, 11:26 [IST]
English summary
French carmaker Renault is planning to follow the footsteps of rivals like Hyundai, Toyota, Suzuki and Honda to develop an all new car platform solely for India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X