ടൊയോട്ടയുടെ ഡിസ്കൗണ്ട് പ്രഖ്യാപനം

പെട്രോള്‍ വില അടിക്കടി കയറുമ്പോള്‍ ദുരിതബാധിതരെല്ലാം മുറവിളി കൂട്ടിത്തുടങ്ങുന്നു. എന്നാല്‍ എത്ര ദുരിതം വന്നാലും വായടച്ചുപിടിക്കുന്ന ഒരു വിഭാഗമുണ്ട്. കാര്‍ നിര്‍മാതാക്കള്‍. ഡിസ്കൗണ്ടുകളും മറ്റും നല്‍കിയാണ് ഈ പഞ്ഞമാസങ്ങളില്‍ അവര്‍ കഴിച്ചുകൂട്ടുന്നത്. ടൊയോട്ടയും ഈ വഴിയിലേക്ക് കാര്യമായിത്തന്നെ എത്തിച്ചേര്‍ന്നിരിക്കുന്നു. ടൊയോട്ട കൊറോളയ്ക്കാണ് ഡിസ്കൗണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 20,000 മുതല്‍ 50,000 വരെ വരുന്ന കിഴിവ് ഓഫറുകളുണ്ട്. ഇത് പെട്രോള്‍ കാറുകള്‍ക്ക് മാത്രമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
കൊറോളയുടെ ദില്ലി എക്സ്ഷോറൂം വില 10.8 ലക്ഷം രൂപ മുതല്‍ തുടങ്ങുന്നു; 15.5 ലക്ഷം രൂപയില്‍ അവസാനിക്കുന്നു.
പെട്രോള്‍ വിലവര്‍ധനയെ നേരിടുക എന്നതിനൊപ്പം അവസാന സാമ്പത്തിക പാദത്തിലെ വില്‍പന നിരക്ക് കൂട്ടുക എന്ന നിഷ്കളങ്കമായ ഉദ്ദേശ്യവും ഈ ഡിസ്കൗണ്ടിനു പിന്നിലുണ്ട്.


Click it and Unblock the Notifications








