മാരുതി നേതാക്കള്‍ കൊഴ കൈപ്പറ്റി

സസ്പെന്‍ഡ് ചെയ്യപ്പെട്ട മറ്റ് തൊഴിലാളികളും ഇതോടെ നേതാക്കളുടെ വഴി പിന്‍തുടരാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. നേതാക്കളുടെ നടപടിയോടെ ആത്മവിശ്വാസം നഷ്ടപ്പെട്ട 30 തൊഴിലാളികളും തങ്ങളുടെ തൊഴില്‍ നഷ്ടപരിഹാരത്തുക വാങ്ങി ജോലിയില്‍ നിന്ന് രാജി വെച്ചതായാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. 14 ലക്ഷം രൂപ വീതമാണ് ഇവര്‍ക്ക് ലഭിച്ചിരിക്കുന്ന നഷ്ടപരിഹാരത്തുക.
സോനു ഗുജ്ജാറിനെ സംഭവത്തിനു ശേഷം കണ്ടവരില്ല. സോനു ഗുജ്ജാര്‍ മനെസറിലെ വീടുവിട്ട് പോയതായാണ് വിവരം. ശിവ് കുമാറിനെക്കുറിച്ചും വിവരമില്ല. എന്നാല്‍, ശിവ് കുമാറുമായി ബന്ധപ്പെടാന്‍ സാധിച്ചതായി ദി ഹിന്ദു പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. തങ്ങള്‍ തെറ്റുകാരായതിനാല്‍ കമ്പനിയിലേക്ക് തിരിച്ചുകയറാന്‍ കഴിയുമെന്ന ആത്മവിശ്വാസമില്ലാത്തതിനാലാണ് രാജി വെച്ചൊഴിഞ്ഞതെന്നാണ് ശിവ് കുമാറിന്‍റെ വിശദീകരണം.
മനെസര്‍ പ്ലാന്‍റിലെ വിഷമകരമായ തൊഴില്‍ സാഹചര്യങ്ങള്‍ തൊഴിലാളികളെ ഒരു യൂണിയനു വേണ്ടി വാദിക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു. ഈ വൈകാരിക പ്രക്ഷുബ്ധാവസ്ഥയെ ശിവ് കുമാറും സോനു ഗുജ്ജാറും മുതലെടുക്കുകയായിരുന്നുവെന്നാണ് പുതിയ സംഭവങ്ങള്‍ തെളിയിക്കുന്നത്. നിരവധി തവണ സമരങ്ങള്‍ നടന്നുവെങ്കിലും തൊഴിലാളികള്‍ക്ക് അനുകൂലമായ എന്തെങ്കിലും ഫലങ്ങളുണ്ടാക്കാന്‍ അവയ്ക്കൊന്നും തന്നെ സാധിച്ചില്ല. കൃത്യമായ കാര്യപരിപാടികളും നയങ്ങളുമില്ലാതെയാണ് എല്ലാ സമരങ്ങളും തുടങ്ങിയതും അവസാനിച്ചതും.
സോനു ഗുജ്ജാറിന് തൊഴില്‍ നിയമങ്ങളെക്കുറിച്ച് യാതൊരു ധാരണയുമില്ലെന്ന് തൊഴിലാളികള്‍ തന്നെ പറയുന്നുണ്ട്. എങ്കിലും ചില ജനകീയ മുദ്രാവാക്യങ്ങള്‍ സൃഷ്ടിക്കാന്‍ അദ്ദേഹത്തിനായി. തൊഴിലാളി രാഷ്ട്രീയ ബോധമായിരുന്നില്ല സോനു ഗുജ്ജാറിന്‍റെ സംഘടനാ നീക്കങ്ങള്‍ക്കു പിന്നില്‍. 'തൊഴിലാളികളുടെ താല്‍പര്യം' സംരക്ഷിക്കുക എന്നാണ് സോനു എപ്പോഴും പറഞ്ഞുകൊണ്ടിരുന്നത്.


Click it and Unblock the Notifications








