റാപിഡിന് മൂന്ന് പതിപ്പുകള്‍

ഫോക്സ്‍വാഗണ്‍ വെന്‍റോയുടെ പ്ലാറ്റ്ഫോമില്‍ വരുന്ന ഈ സെഡാന്‍ മൂന്ന് വനേരിയന്‍റുകളായിരിക്കും ഉണ്ടാവുക എന്ന് പുതിയ വാര്‍ത്ത. ആക്ടീവ്, അംബീഷന്‍, എലഗന്‍റ് എന്നിങ്ങനെ. ഇവയ്ക്ക് പെട്രോള്‍-ഡീസല്‍ പതിപ്പുകളും വിപണിയിലെത്തും.
റാപിഡിന്‍റെ ബേസ് പതിപ്പില്‍ 14 ഇഞ്ച് സ്റ്റീല്‍ വീലുകള്‍, ഫ്രണ്ട്-റിയര്‍ പവര്‍ വിന്‍ഡോകള്‍ എന്നിവയുണ്ടാകുമെന്ന് കേള്‍ക്കുന്നു. ടില്‍റ്റ് ടെലിസ്കോപിക് സ്റ്റീയറിംഗ് വീല്‍, പവര്‍ സ്റ്റീയറിംഗ്, ഉയരം ക്രമീകരിക്കാവുന്ന മുന്‍ സീറ്റുകള്‍ എന്നിവയുമുണ്ടാകും.
മധ്യനിര പതിപ്പില്‍ എബിഎസ്, ഫ്രണ്ട്-റിയര്‍ ഫോഗ്‍ലാമ്പുകള്‍, ബോഡി കളര്‍ മിററുകള്‍, ഡ്രൈവര്‍ എയര്‍ബാഗ് തുടങ്ങിയവ കൂടുതലായുണ്ടാകും.
റാപിഡിന്‍റെ വില 6.5 നിലവാരത്തില്‍ കാണുമെന്നാണ് പ്രതീക്ഷിക്കേണ്ടത്. ഫോക്സ്‍വോഗണ്‍ വെന്‍റെയുടെ സ്റ്റാര്‍ട്ടിംഗ് 6.99 ലക്ഷത്തിലായിരുന്നു. ഇതിനും താഴെയായിട്ടായിരിക്കും റാപിഡ് വില സ്ഥാനം പിടിക്കുക.


Click it and Unblock the Notifications








