ഫെരാരി എഫ്എഫ് കത്തിയമര്‍ന്നു

Ferrari FF
കാര്‍ കത്തി എന്ന വാര്‍ത്ത കേള്‍ക്കുമ്പോള്‍ ഇന്ത്യക്കാരന്‍റെ മനസ്സില്‍ നാനോയുടെ ചിത്രമാണ് തെളിയുക. എന്നാല്‍ ടാറ്റ നാനോ കാര്‍ മാത്രമേ കത്താവൂ എന്ന് നിയമമൊന്നുമില്ല. ഫെരാരിക്കും കത്താം!

ഇന്ത്യന്‍ വിപണിയില്‍ ഈയിടെ ലോഞ്ച് ചെയ്ത ഫെരാരി എഫ് എഫ് കത്തിയമര്‍ന്നതായി വാര്‍ത്ത വന്നിരിക്കുന്നത്. ജര്‍മനിയിലാണ് സംഭവം. ഫെരാരി എഫ് എഫ് കാര്‍ പുതിയ മോ‍ഡലാണ്. ഫെരാരി കറുകളില്‍ ആദ്യമായി നാല് സീറ്റ് വരുന്നത് എഫ് എഫിലാണ്. മൂന്ന് മൂന്നരക്കോടി ചെലവിട്ടാലാണ് ഒരു ഫെരാരി കാര്‍ സ്വന്തമാക്കാന്‍ കഴിയുക.

ഫെരാരിയുടെ തീപ്പിടിത്തം ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. ഫെരാരി കത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഫേസ്‍ബുക്ക് ആരാധകര്‍ പറയുന്നു. ഇനി ഫെരാരിയില്‍ യാത്ര ചെയ്യാനും ഭയപ്പെടേണ്ട അവസ്ഥയാണോ എന്നാണ് ഒരു ഫെരാരി ഉടമ ചോദിക്കുന്നത്. കുറെക്കൂടി സുരക്ഷയുണ്ടെന്ന് ചൂണ്ടിക്കാട്ടി നാനോയെ ശുപാര്‍ശ ചെയ്താലോ?

കാര്‍ വാങ്ങാനെത്തിയ ഒരു 44കാരന്‍ ഫെരാരി എഫ് എഫ് ടെസ്റ്റ് ഡ്രൈവ് ചെയ്യുമ്പോളാണ് കത്തിപ്പിടിച്ചത്. പുകയും വന്‍ സ്ഫോടനശബ്ദവും കേട്ടുവെന്നും മറ്റന്നും ഓര്‍മയില്ലെന്നും എഫ് എഫ് ടെസ്റ്റ് ഡ്രൈവ് ചെയ്യാന്‍ പോയ ആള്‍ പറയുന്നു. മിനിട്ടുകള്‍ക്കുള്ളില്‍ മൂന്നരക്കോടി രൂപ നിരത്തില്‍ കത്തിയമരുകയായിരുന്നു.

More from DriveSpark

Article Published On: Tuesday, November 8, 2011, 15:51 [IST]
English summary
Recent reports from Germany show a Ferrari FF, the latest sports car launched by Ferrari in India has burnt down completely on the German Autobahns.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X