ഫിയസ്റ്റ ഓട്ടോമാറ്റിക് അവതരിപ്പിച്ചു

Ford Fiesta
ഫോര്‍ഡ് ഫിയസ്റ്റയുടെ ഓട്ടോമാറ്റിക് പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയറാണ് ഫിയസ്റ്റയ്ക്കുള്ളത്. പെട്രോള്‍ പതിപ്പിന് മാത്രമേ ഈ സൗകര്യം ലഭ്യമാകൂ എന്നുകൂടി അറിയുക.

6 സ്പീഡ് ഡ്യൂവല്‍ ക്ലച്ച് ഓട്ടോമാറ്റിക് വളരെ കാര്യക്ഷമതയുള്ള ട്രാന്‍സ്മിഷന്‍ ആണ്. വളരെ കുറഞ്ഞ ഊര്‍ജ്ജം മാത്രമാണ് ട്രാന്‍സ്മിഷന്‍ പ്രവര്‍ത്തനത്തിന് ചെലവാകുക. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ ഗിയര്‍ഷിഫ്റ്റ് നടക്കുകയും ചെയ്യുന്നു.

ഫിയസ്റ്റയുടെ സെഗ്മെന്‍റില്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ കാറുകള്‍ വേറെയുമുണ്ടെങ്കിലും ഡ്യുവല്‍ ക്ലച്ച് മറ്റൊരു വാഹനത്തിനുമില്ല.

ഓട്ടോമാറ്റിക് പതിപ്പിന്‍റെ വില ഇനിയും പുറത്തുവിട്ടിട്ടില്ല. ഏതാണ്ട് പത്ത് ലക്ഷത്തിന്‍റെ പരിസരപ്രദേശങ്ങളില്‍ വില കണ്ടെത്തുമെന്നാണ് പ്രതീക്ഷിക്കേണ്ടത്. മറ്റ് ഓട്ടോമാറ്റിക് സെഡാനുകളുടെ വില പരിഗണിച്ചാണ് ഈ ഊഹം.

ഫോക്സ്‍വാഗണ്‍ വെന്‍റോ (6 സ്പീഡ് ഓട്ടോമാറ്റിക്), ഹോണ്ട സിറ്റി (5 സ്പീഡ് ഓട്ടോമാറ്റിക്), ഹ്യൂണ്ടായ് വെര്‍ണ (4 സ്പീഡ് ഓട്ടോമാറ്റിക്), എസ് എക്സ്4 (4 സ്പീഡ് ഓട്ടോമാറ്റിക്) എന്നിവയാണ് മറ്റ് ഓട്ടോമാറ്റിക് താരങ്ങള്‍.

More from DriveSpark

Article Published On: Tuesday, November 8, 2011, 15:22 [IST]
English summary
Ford has unveiled the soon to be launched Fiesta automatic in India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X