മോട്ടോര്‍ ഇന്‍ഷൂറന്‍സിന് നോമിനി നിര്‍ബന്ധം

സ്വകാര്യ വാഹനങ്ങള്‍ക്ക് പോളിസി നല്‍കുമ്പോള്‍ നോമിനിയുടെ പേര് കൂടി ചേര്‍ക്കുന്നത് നിര്‍ബന്ധമാക്കണമെന്നാവശ്യപ്പെട്ട് എല്ലാ ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്കും ഐആര്‍ഡിഎ സര്‍ക്കുലര്‍ അയച്ചുകഴിഞ്ഞു.
ഒരേ പേളിസി ഉടമയുടെ വാഹനാപകട മരണവുമായി ബന്ധപ്പെട്ട് നിരവധി ക്ലെയിമുകള്‍ വരുന്ന സാഹചര്യം നിലവിലുണ്ട്. മരണപ്പെട്ടയാളുടെ ഏറ്റവും അടുത്ത അവകാശിക്ക് അനുകൂലമായി വിധി നല്‍കുകയാണ് ഇപ്പോള്‍ ഇന്‍ഷൂറന്‍സ് കമ്പനികള്‍ ചെയ്യുന്നത്. എന്നാല്‍ ഇത് കൂടുതല്‍ വ്യവഹാരങ്ങള്‍ക്ക് വഴി വെക്കുകയും ചെയ്യാറുണ്ട്.
നോണ്‍ ലൈഫ് ഇന്‍ഷൂറന്‍സ് പോളിസികളില്‍ 45 ശതമാനവും മോട്ടോര്‍ വാഹന ഇന്‍ഷൂറന്‍സാണ്.


Click it and Unblock the Notifications








