ബ്ലൂടൂത്ത്: എങ്കെയും എപ്പോതും!

ഡ്രൈവ് ചെയ്യുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കുന്നത് കുറ്റകരമാണ്. ഇത്തരം കുറ്റങ്ങള്‍ക്ക് ഏറെയും പിടിക്കപ്പെടുന്നത് ബൈക്ക് യാത്രക്കാരാണ്. കാരണമെന്ത്? ഉത്തരം വളരെ ലളിതം. ബൈക്ക് യാത്രക്കാരന്‍റെ ഫോണ്‍ വിളി വളരെ പെട്ടെന്ന് ട്രാഫിക് പൊലീസിന്‍റെ കണ്ണില്‍ പെടുന്നു. കാര്‍യാത്രക്കാരന്‍റെ ഫോണ്‍വിളി പൊലീസും നാട്ടുകാരും അറിയുന്നത് വണ്ടി അപകടത്തില്‍ പെടുന്ന ഘട്ടങ്ങളില്‍ മാത്രമാണ്.

വണ്ടിയില്‍ നിന്ന് നേരിട്ട് ദൈവവിളി കിട്ടരുതെന്ന് താല്‍പര്യപ്പെടുന്നവര്‍ ഡ്രൈവ് ചെയ്യുമ്പോളത്തെ ഫോണ്‍വിളി ഒഴിവാക്കേണ്ടതാണ്. പക്ഷെ, സംഭവിക്കുന്നത് നേരെ മറിച്ചാണ്. ട്രാഫിക് പൊലീസിന്‍റെ പിടിയില്‍ പെടാതിരിക്കാന്‍ ബ്ലൂടൂത്ത് പോലുള്ള ആധുനിക സന്നാഹങ്ങള്‍ ഉപയോഗിച്ച് ഫോണ്‍വിളി നിര്‍ബാധം തുടരുന്നു. സ്റ്റിയറിംഗില്‍ നിന്ന് അല്ലെങ്കില്‍ മോട്ടോര്‍സൈക്കിള്‍ ഹാന്‍ഡിലില്‍ നിന്ന് കൈയെടുക്കാതെ തന്നെ വിളി തുടരാം എന്നതാണ് ഇതിന്‍റെ പ്രയോജനം.

ഡ്രൈവ് ചെയ്യുമ്പോള്‍ ബ്ലൂടൂത്ത് ഫോണുകള്‍ ഉപയോഗിക്കുന്നത് എത്രമാത്രം ആശാസ്യമാണ്? അമേരിക്കയില്‍ നടത്തിയ ഒരു പഠനം (പഠനത്തെക്കുറിച്ച് പറയുമ്പോള്‍ അമേരിക്ക, അമേരിക്ക എന്ന് പറഞ്ഞ് മടുത്തു. എന്നാണ് ഇന്ത്യക്കാരിതെല്ലാം പഠിച്ചുതുടങ്ങുക?) തെളിയിക്കുന്നത് വണ്ടിയോടിക്കുമ്പോള്‍ ബ്ലൂടൂത്ത് ഉപയോഗിക്കുന്നത് ഒരു മികച്ച ഏകാഗ്രത നാശിനിയാണെന്നത്രെ. അതായത് നേരിട്ട് ഫോണില്‍ സംസാരിക്കുന്നതിലുമധികം ഏകാഗ്രതാ നഷ്ടം ബ്ലൂടൂത്ത് ഡിവൈസ് ഉപയോഗിക്കുമ്പോള്‍ സംഭവിക്കുന്നു!

ഒരു വശത്തു നിന്നുള്ള ശബ്ദങ്ങളില്‍ മാത്രമായിരിക്കും ഡ്രൈവര്‍ക്ക് ഇത്തരം ഘട്ടങ്ങളില്‍ ശ്രദ്ധ. അതും പരിമിതമായ അളവില്‍. ഡ്രൈവര്‍മാര്‍ക്ക് സ്വന്തമായി ചില പെരുമാറ്റച്ചട്ടങ്ങളുള്ള നാടാണ് നമ്മുടേത്. ഏത് വശത്തു നിന്നും എപ്പോഴും ഓവര്‍ടേക്കിംഗ് വരാം. ഇത് കൃത്യമായി തിരിച്ചറിഞ്ഞ് വണ്ടിയോടിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ബ്ലൂടൂത്ത് ഉപയോഗിക്കുമ്പോള്‍ ഈ തിരിച്ചറിയല്‍ ശേഷിയാണ് നഷ്ടപ്പെടുന്നത്.

വണ്ടിയില്‍ കയറിയാല്‍ മാത്രം വലിയ സംഗീതപ്രേമം കാണിക്കുന്ന ചിലരുണ്ട്. വെറുതേ ബ്ലൂടൂത്ത് ഡിവൈസ് ചെവിയില്‍ ഘടിപ്പിച്ച് കണ്ണില്‍ക്കണ്ട മെറ്റലും ചരലുമൊക്കെ കേട്ടുകൊണ്ടിരിക്കും. ഇത്തരക്കാര്‍ ഭാഗ്യവാന്‍മാര്‍. ദൈവരാജ്യം ഇവര്‍ക്ക് തൊട്ടരികിലാകുന്നു! എങ്കെയും എപ്പോതും!!

More from DriveSpark

Article Published On: Monday, November 14, 2011, 16:59 [IST]
English summary
A recent study the US has stated that people will be as much distracted while speaking on a Bluetooth headset while driving as much as they are distracted while taking a call directly on their phones.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X