വഴി ചോദിക്കാന്‍ സൗജന്യ ആപ്.

'ദാ വടക്കോട്ട് നേരെയങ്ങു പോയി, വലത്തോട്ട് വളവു തിരിഞ്ഞ് രണ്ടു കിലോമീറ്റര്‍ നേരെ ചെന്നതിനു ശേഷം വലത്തോട്ടും പിന്നീട് ഇടത്തോട്ടും തിരിയുക' എന്നവര്‍ പറഞ്ഞു തരും. ആ വഴിക്കുപോയാല്‍ ഭൂമി ഉരുണ്ടതാണെന്ന ബാലപാഠം നമ്മള്‍ വീണ്ടും പഠിക്കും. ഇത്തരം ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കിയാണ് മാപ്‍ മൈ ഇന്ത്യ ഒരു പുതിയ ആപ്ലിക്കേഷന്‍ പുറത്തിറക്കിയിരിക്കുന്നത്. ഷോ നിയന്‍ ബൈ എന്ന് പേര്. ഇത് സൗജന്യമായി ഡൈണ്‍ലോഡ് ചെയ്തെടുക്കാവുന്നതാണ്.
സ്ഥലങ്ങളുടെ വിശദ വിവരങ്ങള്‍, റസ്റ്റന്‍റുകള്‍, എ ടി എമ്മുകള്‍, പൊലീസ്റ്റേഷനുകള്‍ തുടങ്ങിയ ആവശ്യമായ എല്ലാ വിവരങ്ങളും ഇതില്‍ ലഭ്യമാണ്. ഇമെയില്‍ വഴിയോ എസ് എം എസ് വഴിയോ സുഹൃത്തുക്കള്‍ക്ക് ഈ വിശദാംശങ്ങള്‍ അയച്ചുകൊടുക്കുകയുമാവാം. നിലവില്‍ നിങ്ങള്‍ നില്‍ക്കുന്ന ഇടം ജി പി എസ് സംവിധാനം വഴി സ്വയം മനസ്സിലാക്കിയാണ് ആപ്. പ്രവര്‍ത്തിക്കുക.
ബ്ലാക്‍ബെറി, ആന്‍ഡ്രോയ്‍്ഡ്, ഐഫോണ്‍ എന്നിവയില്‍ ഈ ആപ്ലിക്കേഷന്‍ വഴങ്ങും. അധികം താമസിക്കാതെ മൊബൈല്‍ വെബ്ബിലും വിന്‍ഡോസ് ഫോണ്‍ 7നിലും ഇത് ലഭ്യമാക്കും. മൈ മാപ് ഇന്ത്യയുടെ സമഗ്രമായ ഡിജിറ്റല്‍ ഡാറ്റാബേസിനെ ആസ്പദിച്ചാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുക
ഈ സോഫ്റ്റ്വെയര്‍ നമുക്ക് ഡൗണ്‍ലോഡ് ചെയ്തെടുക്കാനാവും. കൂടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്: http://mapmyindia.com/shownearby


Click it and Unblock the Notifications








