രജനിക്ക് ഷാരൂഖിന്‍റെ ബിഎംഡബ്ലിയു 7 സീരീസ്

ഇങ്ങനെയുള്ള കോളിവുഡ് സിങ്കം രജനീകാന്തും ഹോളിവുഡ് ബാദ്ഷാ ഷാരൂഖ് ഖാനും ഒത്തുചേരാന്‍ രാവണിലും മികച്ച ഒരു സംരംഭം കണ്ടെത്താന്‍ ബുദ്ധിമുട്ടാണ്. അതിമാനുഷികമായ കഴിവുകളുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ ലോകത്തെ ഏത് നടനും രജനീകാന്തിന്‍റെ അനുഗ്രഹം തേടുന്നത് നല്ലതാണ്. എന്തിനും വേണമല്ലോ ഗുരുത്വം എന്നൊരു സാധനം!
തന്‍റെ സാന്നിധ്യം കൊണ്ട് രാവണ്‍ സിനിമയെ അനുഗ്രഹിച്ചതിന്‍റെ പ്രത്യുപകാരമായി രജനീകാന്തിന് ഷാരൂഖ് ഖാന്‍ സമ്മാനമായി നല്‍കുന്നത് ഒരു ബി എം ഡബ്ലിയു 7 സീരാസ് കാറാണ്. ഏതാണ്ട് ഒരു കോടിയോളം രൂപ വിലമതിക്കും ഈ സെഡാന്. രജനിയെ കൂടാതെ മറ്റ് നാല് പേര്‍ക്കു കൂടി ബി എം ഡബ്ലിയു കാര്‍ സമ്മാനമായി നല്‍കും.
സിനിമയില്‍ വില്ലനായി അഭിനയിച്ച അര്‍ജുന്‍ രാംപാലാണ് ബി എം ഡബ്ലിയു കാര്‍ ലഭിക്കുന്ന മറ്റൊരാള്‍. രാവണിന്‍റെ ഡയറക്ടറായ അനുഭവ് സിന്‍ഹയാണ് മറ്റൊരാള്‍.
രണ്ട് എന്‍ജിന്‍ പതിപ്പുകളില്‍ ഈ കാര്‍ ലഭ്യമാണ്. 326 കുതിരശക്തിയുള്ള സ്ട്രൈറ്റ് 6 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനും 8 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് ഈ സെഡാനുള്ളത്. 407 കുതിരകളുടെ ശേഷിയുണ്ട് 8 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്. 600 എന്‍ എം എന്ന ഉയര്‍ന്ന ടോര്‍ക്ക് ഇതില്‍ ലഭ്യമാണ്. 100 കിമി വേഗത പിടിക്കാന്‍ ഈ വാഹനം എടുക്കുന്ന സമയം വെറും 5.3 സെക്കന്‍ഡ്.


Click it and Unblock the Notifications








