ഇന്ത്യയുടെ ബീറ്റ് അമേരിക്കയുടെ സ്പാര്‍ക്

Chevrolet Spark
ഇന്ത്യന്‍ വിപണിയിലെ ഷെവര്‍ലെ ബീറ്റിനെ സ്പാര്‍ക് എന് പേരില്‍ അമേരിക്കന്‍ വിപണിയില്‍ ഷെവര്‍ലെ അവതരിപ്പിച്ചു. ഫിയറ്റ് 500-മായാണ് കക്ഷി അവിടെ മത്സരിക്കുന്നത്. ഈ വര്‍ഷത്തെ ലോസ് ആഞ്ജലസ് ഓട്ടോ ഷോയില്‍ അമേരിക്കന്‍ സ്പാര്‍ക് പ്രദര്‍ശിപ്പിക്കപ്പെടും.

ഫിയറ്റ് 500മായി കാര്യമായ വ്യത്യാസങ്ങള്‍ സ്പാര്‍ക്കിനുണ്ട്. ഫിയറ്റ് 500 ടൂ ഡോര്‍ വാഹനമാണ്. രണ്ട് മുതിര്‍ന്ന യാത്രക്കാരെ ഉള്‍ക്കൊള്ളാനുള്ള സ്ഥലസൗകര്യമാണ് ഫിയറ്റ് 500നുള്ളത്. എന്നാല്‍ സ്പാര്‍ക് ഒരു 5 ഡോര്‍ ഹാച്ച്ബാക്കാണ്.

കൂടുതല്‍ സ്ഥലസൗകര്യം പ്രധാന ഘടകമല്ല അമേരിക്കന്‍ വിപണിയില്‍ എന്ന് നടപ്പ് സാഹചര്യം വെച്ച് പറഞ്ഞുകൂടാ എന്നതാണ് സത്യം. കാര്യങ്ങള്‍ വളരെ കഷ്ടമാണ്. പട്ടിണിക്കാരുടെ എണ്ണം മുന്‍പെങ്ങുമില്ലാത്ത വിധം കൂടുകയാണ്. ഒബാമ ഇടയ്ക്കിടെ മൂരളുന്നത് ആ പഴയ പ്രതാപത്തെ ഇടയ്ക്കിടെ ഓര്‍മിപ്പിക്കുന്നുണ്ടെന്നു മാത്രം. ഇക്കാരണങ്ങളാലാണ് ഷെവര്‍ലെ സ്പാര്‍ക് ഫിയറ്റ് 500ന്‍റെ എതിരാളിയായി മാറുന്നത് എന്നാണ് വിദഗ്ദമതം.

ഇന്ത്യയുടേതിന് സമാനമായ എന്‍ജിന്‍ സവിശേഷതകള്‍ തന്നെയാണ് സ്പാര്‍കിന് അമേരിക്കയിലും ഉള്ളത്. 1.2 ലിറ്റര്‍ എന്‍ജിന്‍ 85 കുതിരശക്തി പ്രദാനം ചെയ്യുന്നു. ഓട്ടോമാറ്റിക് ഗിയറിലും കാര്‍ ലഭ്യമാകും. അമേരിക്കന്‍ വിപണിക്ക് വേണ്ടി കൂടുതല്‍ ആഡംബര സൗകര്യങ്ങള്‍ സ്പാര്‍കില്‍ ഏര്‍പാടാക്കിയിട്ടുണ്ട് എന്നുമാത്രം.

More from DriveSpark

Article Published On: Tuesday, November 15, 2011, 13:19 [IST]
English summary
Chevrolet unveiled its new hatchback, spark for American market. The same car is being sell as Chevrolet Beat in Indian Market.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X