മാരുതി ഡ്രൈവിംഗ് സ്കൂളുകള്‍ വ്യാപിപ്പിക്കുന്നു

Maruti Driving School
ഡ്രൈവിംഗ് അറിയാവുന്നവര്‍ ഒരുപാടുണ്ട് നമ്മുടെ രാജ്യത്ത്. പക്ഷെ അവര്‍ പഠിച്ചത് വ്യവസ്ഥാപിതമായ കരിക്കുലം പദ്ധതികളുടെ അടിസ്ഥാനത്തിലല്ല എന്നാണ് മാരുതിക്ക് പരാതി. ‍ഡ്രൈവിംഗ് പഠിച്ച് പുറത്തിറങ്ങിയതിനു ശേഷം വണ്ടിയെടുത്ത് പോയ പഹയന്‍ തിരിച്ച് ഓടി വരുന്നത് കാണാം. എന്നിട്ട് പറയും: "മൊതലാളീ, അങ്ങനെയൊരു മരം അവിടെ നില്‍ക്കുന്നത് ഇത്രേം കാലത്തിനിടയ്ക്ക് ഞാന്‍ കണ്ടിട്ടില്ല!!"

ഇവിടെയാണ് മാരുതി ഡ്രൈവിംഗ് സ്കൂളിന്‍റെ പ്രസക്തി. മാരുതി ഇന്ത്യയിലെ, അല്ല ദക്ഷിണേഷ്യയിലെ തന്നെ ഏറ്റവും വലിയ കാര്‍ നിര്‍മാതാവാകുന്നു. അങ്ങനെയെങ്കില്‍ ഇന്ത്യക്കാരെ നേരാം വണ്ണം ഡ്രൈവിംഗ് പഠിപ്പിക്കേണ്ട ഉത്തരവാദിത്തം മാരുതി ഏറ്റെടുക്കുന്നതില്‍ തെറ്റു പറയാനാവില്ല. രാജ്യത്ത് കാര്‍ വില്‍പനയില്‍ മാത്രമല്ല ഡ്രൈവിഗ് പഠന രംഗത്തും ഏറ്റവും മുമ്പില്‍ സ്ഥാനം പിടിക്കാനാണ് മാരുതിയുടെ പ്ലാന്‍.

2008ല്‍ മാരുതി തുടങ്ങിയ റോഡ് സുരക്ഷാ ദൗത്യത്തിന്‍റെ ഭാഗമായാണ് ഡ്രൈവിംഗ് സ്കൂളുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ മാരുതി ഒരുങ്ങുന്നത്. പ്രസ്തുത ദൗത്യത്തിന്‍റെ ഭാഗമായി അഞ്ച് ലക്ഷത്തോളം ഇന്ത്യക്കാരെ റോഡ് സുരക്ഷയുടെ ബാലപാഠങ്ങള്‍ പഠിപ്പിച്ചുവെന്നാണ് മാരുതി പറയുന്നത്. ഇക്കണക്കിന് പോയാല്‍ ഒരു പത്തിരുപത് കൊല്ലത്തിനുശേഷം ഇന്ത്യാമഹാരാജ്യത്ത് റോഡപകടങ്ങളുടെ എണ്ണം മൂക്കിപ്പൊടിക്കു പോലും തികയാത്ത അവസ്ഥ വന്നു ചേരും. കട്ടായം!

രാജ്യത്തെമ്പാടുമായി 200 ഡ്രൈവിംഗ് സ്കൂളുകളാണ് മാരുതിക്കുള്ളത്. ഇത് 400 ആക്കി ഉയര്‍ത്താനാണ് പുതിയ തീരുമാനം. 200 ഡ്രൈവിംഗ് സ്കൂളുകളില്‍ നിന്നായി പത്ത് ലക്ഷത്തോളം പേര്‍ ഇതിനകം പഠിച്ചിറങ്ങിയിട്ടുണ്ട്.

അടുത്ത രണ്ടുമൂന്ന് വര്‍ഷത്തിനകമാണ് ഡ്രൈവിംഗ് സ്കൂളുകളുടെ എണ്ണം വര്‍ധിപ്പിക്കുക. വിദഗ്ധരായ ആശാന്മാരുടെ കീഴില്‍ പരിശീലനം നടത്താം എന്നതാണ് വാഗ്ദാനം. പരിശീലന ഘട്ടത്തില്‍ വണ്ടി എവിടെയെങ്കിലും കൊണ്ടുപോയി ചാര്‍ത്തിയാല്‍, "ഞമ്മളീ പോളിടെക്നിക്കിലൊന്നും പഠിച്ചിട്ടില്ലല്ലോ" എന്ന് ഈ ആശാന്മാര്‍ പറയില്ല.

More from DriveSpark

Article Published On: Tuesday, November 15, 2011, 18:08 [IST]
English summary
Maruti Suzuki to double its driving schools in India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X