സ്കോഡ റാപിഡ് ലോഞ്ച് ചെയ്തു

Posted By:
To Follow DriveSpark On Facebook, Click The Like Button
Skoda Rapid
സ്കോഡ റാപിഡ് സെഡാന്‍ വിപണിയില്‍ ലോഞ്ച് ചെയ്തു. 6.75 ലക്ഷം രൂപ എന്ന അങ്ങേയറ്റം മത്സരക്ഷമമായ വിലയിലാണ് റാപിഡ് വിപണിയിലെത്തിയിരിക്കുന്നത്. ഫോക്സ്‍വാഗണ്‍ വെന്‍റോയുടെ താഴെയായി വില ഇടം പിടിക്കുമെന്ന ഊഹങ്ങള്‍ ശരിയായി വന്നു. വെന്‍റോയുടെ ബേസ് പതിപ്പിന് വില 6.99 ലക്ഷമാണ്.

നേരത്തെ ഞങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്ന പോലെ മൂന്ന് പതിപ്പുകളാണ് സ്കോഡ റാപിഡിനുള്ളത്. ഇതില്‍ രണ്ടെണ്ണം പെട്രോള്‍ എന്‍ജിനും ഒന്ന് ഡീസല്‍ എന്‍ജിനുമാണ്. ആക്ടീവ്, അംബീഷന്‍, എലഗന്‍റ് എന്നിങ്ങനെയാണ് വേരിയന്‍റുകള്‍. ഇതില്‍ ഉയര്‍ന്ന വേരിയന്‍റായ എലഗന്‍സിന്‍റെ വില ദില്ലി എക്സ്ഷോറൂം 9.19 ലക്ഷം വിലവരും.

ഫോര്‍ഡ് ഫിയസ്റ്റ, നിസ്സാന്‍ സണ്ണി, ഹ്യൂണ്ടായ് വെര്‍ണ, ഹോണ്ട സിറ്റി, ഫിയറ്റ് ലിനിയ, ഫോക്സ്‍വാഗണ്‍ വെന്‍റോ എന്നിങ്ങനെ സി സെഗ്മെന്‍റിലുള്ള മികച്ച എതിരാളികളെ നേരിടാന്‍ വിലയിടലില്‍ റാപിഡിന് സാധിക്കും. ഈയിടെ വിപണിയിലെത്തിയ സണ്ണി പക്ഷെ വിലയിട്ടിരിക്കുന്നത് 5.78 ലക്ഷമാണ്. സണ്ണി വിപണിയില്‍ വന്‍ മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

1598 സിസിയുടെ പെട്രോള്‍ എന്‍ജിനാണ് റാപിഡിനുള്ളത്. 77 കുതിരകളുടെ ശക്തി ഈ എന്‍ജിനുണ്ട്. 153 എന്‍ എം ടോര്‍ക്ക്. ഡീസല്‍ എന്‍ജിന്‍ കൂടുതല്‍ ടോര്‍ക്ക് പകരുന്നുണ്ട്. 250 എന്‍ എം ആണ് ഡീസല്‍ എന്‍ജിന്‍റെ ടോര്‍ക്ക്. പെടേരോള്‍ പതിപ്പ് മാന്വലിലും ഓട്ടോമാറ്റിക്കിലും ലഭ്യമാണ്. ഡീസല്‍ പതിപ്പിന് മാന്വല്‍ മാത്രമേ തുടക്കത്തില്‍ ലഭ്യമാകൂ. കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.

English summary
Skoda Rapid mid-sized sedan launched in India.
Story first published: Wednesday, November 16, 2011, 14:54 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark