ട്രാഫിക് ജാം മൂലം അല്‍ഷീമേഴ്സ്?

Traffic Jam
കടുത്ത ട്രാഫിക്കില്‍ കുറേനേരം കുടുങ്ങിക്കിടന്നതിനുശേഷം വീട്ടില്‍ തിരിച്ചെത്തുന്ന താങ്കളുടെ അവസ്ഥ എന്തായിരിക്കും? അത്തരമൊരനുഭവത്തിലൂടെ കടന്നുപോയിട്ടുള്ള ഏതൊരാളും സമ്മതിക്കുന്ന ചില സംഗതികളുണ്ട്. കടുത്ത തലവേദന, ശരീരവേദന, തൊണ്ടവേദന തുടങ്ങിയ പലമാതിരിയുള്ള വേദനകള്‍ക്കൊപ്പം വല്ലാത്തൊരു മനോവേദനയും നമ്മെ അലട്ടിത്തുടങ്ങും. അടുത്ത ദിവസത്തേക്കു വേണ്ടി ചെയ്തു തീര്‍ക്കേണ്ട എത്ര അര്‍ജന്‍റായ ജോലികളുണ്ടെങ്കിലും അവ ചെയ്തു തീര്‍ക്കാന്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ സാധിക്കാറില്ല. കുട്ടികളുടെയും ഭാര്യയുടെയും ചോദ്യങ്ങള്‍ക്ക് ശരിയായ രീതിയില്‍ പ്രതികരിക്കാന്‍ കഴിയാറില്ല. ഇതിന്‍റെ കാരണമെന്താണ്?

ഇത്തരം ചോദ്യങ്ങള്‍ക്ക് വളരെ ലളിതമായ ഉത്തരം കണ്ടെത്തുകയാണ് ആളുകള്‍ ചെയ്യാറുള്ളത്. 'കുറെനേരം റോഡില്‍ കിടന്നതിന്‍റെ ക്ഷീണം മൂലം' എന്ന് പറഞ്ഞ് കിടന്നുറങ്ങാന്‍ പോകും. എന്നാല്‍ ചില പഠനങ്ങള്‍ തെളിയിക്കുന്നത് വളരെ ഗുരുതരമായ പ്രത്യാഘാതങ്ങളിലേക്ക് വഴിവെക്കുന്നതാണ് ആ ക്ഷീണമെന്നാണ്.

കടുത്ത ട്രാഫിക്കില്‍ കുടുങ്ങിക്കിടക്കുമ്പോള്‍ നാം ശ്വസിച്ച് അകത്തു കയറ്റുന്ന കാര്‍ബണ്‍ പുകപടലങ്ങളാണ് വില്ലന്മാര്‍. ഇവര്‍ തലച്ചോറിനകത്ത് കയറി വന്‍ സമരപരിപാടികള്‍ ഇത്തരം സമയങ്ങളില്‍ നടത്തുന്നു. കാര്‍ബണ്‍ അണുക്കള്‍ തലച്ചോറിന്‍റെ പ്രവര്‍ത്തനത്തെ ഗുരുതരമാം വണ്ണം തകരാറിലാക്കാന്‍ ശേഷിയുള്ളതാണ്. സതേണ്‍ കാലിഫോര്‍ണിയയയിലെ എപിഡെമിയോളജിസ്റ്റായ ജിയു ച്യുവാന്‍ ചെന്‍ പറയുന്നതു പ്രകാരം ബുദ്ധിശക്തിയെ ക്രമേണ ക്ഷയിപ്പിക്കാന്‍ ഈ കാത്തുകെട്ടിക്കിടക്കലിന് കഴിയും എന്നാണ്.

30 മിനിട്ട് നേരം ട്രാഫിക്കില്‍ കുരുങ്ങിക്കിടക്കുന്നത്, വ്യക്തിത്വം, തീരുമാനമെടുക്കല്‍ എന്നിവയെ നിയന്ത്രിക്കുന്ന തലച്ചോറിന്‍റെ ഭാഗങ്ങളുടെ പ്രവര്‍ത്തനത്തെ താറുമാറിലാക്കും.

കുട്ടികളാണ് കരിമ്പുകയുടെ അമിതമായ ശ്വസനം മൂലം പ്രയാസങ്ങള്‍ ഏറെ അനുഭവിക്കുന്നത്. ബുദ്ധിവളര്‍ച്ചയെയാണ് ഇത് ഏറെ ബാധിക്കുക. വിഷാദം, ഉത്കണ്ഠ തുടങ്ങിയ പ്രശ്നങ്ങള്‍ കുട്ടികളില്‍ വളര്‍ന്നു വരുന്നതിന് ട്രാഫിക് ജാമുകള്‍ കാരണമാകുന്നു.

ട്രാഫിക് ജാമുകള്‍ മൂലവും മറ്റ് വഴിക്കുള്ള കരിമ്പുക വിസര്‍ജ്ജനം ഏല്‍ക്കുന്നത് മൂലവും നഗരങ്ങളില്‍ അല്‍ഷീമേഴ്സ് രോഗികളുടെ എണ്ണം അനുദിനം വര്‍ധിക്കുന്നതായി ഒരു പഠനം ചൂണ്ടിക്കാട്ടുന്നു. പാര്‍ക്കിസണ്‍ രോഗവും വര്‍ധിക്കുന്നത് ഇതേ കാരണത്താലാണ്.

മറ്റൊരു പഠനം ചൂണ്ടിക്കാട്ടുന്നത് ഗര്‍ഭാവസ്ഥയില്‍ കൂടുതല്‍ കരിമ്പുക ശ്വസിക്കുന്നത് കുഞ്ഞിന് ഓട്ടിസം ബാധിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുവെന്നാണ്

More from DriveSpark

Article Published On: Wednesday, November 16, 2011, 17:03 [IST]
English summary
Some studies Increasingly Link Vehicle Exhaust With Brain-Cell Damage.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X