ഇന്നോവയ്ക്കെതിരെ നിസ്സാന്‍ എന്‍വി200

ഇനി മറ്റൊരാള്‍ എം യു വി മേഖലയിലേക്ക് കടന്നു വരാനുണ്ട്. മാരുതി സുസുക്കിയുടെ എര്‍റ്റിഗ. വിലയുടെ കാര്യത്തില്‍ ഒരു പക്ഷെ, ഇന്നോവയുടെയും ടാറ്റയുടെയും കീഴില്‍ ഇടം പിടിച്ചേക്കാം എര്‍റ്റിഗ. പക്ഷെ വിപണിയില്‍ മാരുതിയുടെ മുഖം മറ്റൊന്നാണ്. സുസുക്കിയുടെ ചെറുകാര്‍ സാങ്കേതികതയില്‍ മാത്രമേ ആളുകള്‍ ആരുടെയും ഉപദേശം കൂടാതെ വിശ്വാസമര്‍പിക്കുന്നുള്ളൂ. സുസുക്കി ഗ്രാന്‍ഡ് വിറ്റാരയുടെ കാര്യം തന്നെയെടുക്കുക. മികച്ച നിലവാരം പുലര്‍ത്തിയിട്ടും ആളുകളെ പറഞ്ഞ് മനസ്സിലാക്കാന്‍ സുസുക്കിക്ക് മെനക്കെടേണ്ടി വരുന്നുണ്ട്.
ഇവിടെ നിസ്സാനിന്‍റെ പുതിയ എം യു വിക്ക് ചിലത് ചെയ്യാനാകും. അതായത്, കാര്യപ്പെട്ട മത്സരമൊന്നുമില്ലാത്ത എം യു വി വിപണിയില്‍ ഒരു ചെറിയ മത്സരത്തിന് തുടക്കം കുറിക്കാനെങ്കിലും ഈ ബ്രാന്‍ഡിനും അതിന്‍റെ പുതിയ മോഡലിനും സാധിക്കും എന്ന്.
അടുത്ത വര്‍ഷം ആദ്യമാസത്തിലെ അഞ്ചാം തിയ്യതി നടക്കാനിരിക്കുന്ന ദില്ലി എക്സ്പോയില്‍ നിസ്സാന്‍ എം യു വി അവതരിക്കുമെന്നാണ് വിവരം. നിസ്സാന്‍ എന്‍ വി 200 എന്ന പേരില്‍ യൂറോപ്യന്‍ വിപണിയില്‍ വില്‍ക്കപ്പെടുന്ന എം യു വിയായിരിക്കും ഇന്ത്യയിലേക്കെത്തുക എന്നുമറിയുന്നു. സംഗതി ശരിയാണെങ്കില്‍ മുകളിലെ ചിത്രത്തില്‍ കാണുന്ന പുള്ളിയാണ് പുള്ളി.
ഇതോടൊപ്പം കേള്‍ക്കുന്ന മറ്റൊരു വാര്‍ത്തകൂടി പങ്കുവെക്കാം. നിസ്സാനിന്‍റെ കാറുകളെപ്പോലെ സ്വന്തം ബ്രാന്‍ഡ് നാമത്തില്‍ മാത്രമായിരിക്കില്ല എം യു വി വരികയെന്നാണ് കേള്‍ക്കുന്നത്. നിസ്സാനും അശോക് ലെയ്‍ലന്‍ഡും ചേര്‍ന്നുള്ള സംയുക്ത സംരംഭം വഴിയായിരിക്കും എം യു വി വിപണിയിലെത്തുക. ലെയ്‍ലന്‍ഡുമായി ചേര്‍ന്ന് ഈയിടെയാണ് ദോസ്ത് എന്ന മിനി ട്രക്ക് നിസ്സാന്‍ വിപണിയിലെത്തിച്ചത്.


Click it and Unblock the Notifications








