ഹോണ്ട സിറ്റി പുതുപതിപ്പ് ഡിസംബറില്‍

Honda City
ഹോണ്ട സിറ്റിയുടെ മുഖം മിനുക്കിയ പതിപ്പ് ഡിസംബര്‍ മധ്യത്തില്‍ വിപണിയിലെത്തിയേക്കും. രൂപത്തില്‍ പരിഷ്കാരങ്ങള്‍ വരും എന്നത് മാത്രമല്ല വാര്‍ത്ത. പുതിയ പതിപ്പ് ഉയര്‍ന്ന തോതില്‍ ലോക്കലൈസ് ചെയ്യപ്പെട്ട ഒന്നായിരിക്കും എന്നറിയുന്നു. നിലവില്‍ നിരവധി ഘടകഭാഗങ്ങള്‍ വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യുകയാണ് ഹോണ്ട ചെയ്യുന്നത്.

മധ്യനിര സെഡാന്‍ സെഗ്മെന്‍റില്‍ നടപ്പ്കാലം വളരെ ദുഷ്കരമാണ്. പുതിയ മോഡലുകളെ തട്ടിത്തടഞ്ഞ് നടക്കാന്‍ വയ്യാത്ത അവസ്ഥ. ഏറ്റവുമൊടുവില്‍ വിപണിയിലെത്തിയത് സ്കോഡ റാപിഡ് ആണ്. ഇവന്മാരെല്ലാം വിലയില്‍ പിടിച്ചാണ് കളിക്കുന്നത്. സണ്ണി സെഡാന്‍ ബേസ് മോഡല്‍ അഞ്ചര ലക്ഷത്തിന്‍റെ പരിസരത്താണ് ഇറക്കിയിരിക്കുന്നത്. റാപിഡും ഏതാണ്ട് ഇതേ പരിസരത്ത് നില്‍ക്കുന്നു.

ചില മാറ്റങ്ങള്‍ വരുത്തേണ്ട കാലം അടുത്തുവെന്ന തോന്നല്‍ ഹോണ്ടയ്ക്കുണ്ടയതില്‍ അത്ഭുതമില്ല. അതേസമയം ഇതു സംബന്ധമായി എന്തെങ്കിലും വിട്ടു പറയാന്‍ ഹോണ്ട തയ്യാറായിട്ടില്ല. ഇക്കാരണത്താല്‍ മുകളില്‍ പറഞ്ഞതൊക്കെ ഊഹത്തിന്‍റെ തലത്തില്‍ എടുത്താല്‍ മതി. സീരിയസ്സാവല്ലേ...!

വില കുറയ്ക്കുന്നതിനെക്കാള്‍ ഹോണ്ട പരിഗണിക്കുന്നത് സവിശേഷതകള്‍ കൂട്ടുന്നതിനാണ്. കൂടുതല്‍ സവിശേഷതകള്‍ കൂട്ടിച്ചേര്‍ക്കുക എന്നതാണ് തന്ത്രം. ലോക്കലൈസേഷന്‍ വര്‍ധിപ്പിച്ചാല്‍ ഘടകഭാഗങ്ങള്‍ കുറഞ്ഞ ചെലവില്‍ ലഭിക്കും. ഇതുവഴി വിലയില്‍ മാറ്റം വരുത്താതിരിക്കാന്‍ സാധിക്കും. ഇത് ബ്രാന്‍ഡ് മാന്യത നിലനര്‍ത്തിക്കൊണ്ടുള്ള വിപണി മത്സരത്തിന് ഹോണ്ടയെ പ്രാപ്തമാക്കും.

തായ്‍ലന്‍ഡില്‍ പുതിയ ഹോണ്ട സിറ്റി എത്തിക്കഴിഞ്ഞു. എന്‍ജിനില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല. ഇന്‍റീരിയറിലും എക്സ്റ്റീരിയറിലുമാണ് മാറ്റം വരുത്തിയിട്ടുള്ളത്. തായ്‍ലന്‍ഡിലെ വെള്ളപ്പൊക്കക്കെടുതി മൂലം അവിടെ നിന്നുള്ള ഘടകഭാഗങ്ങളുടെ ഇറക്കുമതി തടസ്സപ്പെട്ടിരുന്നു. ഇത്തരം സാഹചര്യങ്ങള്‍ ഭാവിയില്‍ ഒഴിവാക്കാനും ലോക്കലൈസേഷന്‍ വഴി സാധിക്കും.

More from DriveSpark

Article Published On: Tuesday, November 22, 2011, 12:27 [IST]
English summary
Honda is all set to relaunch its sedan City in mid-December.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X