സുസുക്കി ഇനസുമ 250 ദില്ലി എക്സ്പോയില്‍?

Suzuki Inazuma 250
സുസുക്കി ഇനസുമ 250 സിസി ഓട്ടോ എക്സ്പോയില്‍ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്ന് നിങ്ങളാരാനും കേട്ടിരുന്നോ? സൈബറില്‍ ചിലചിലയിടങ്ങളില്‍ അങ്ങനെ ചില സൂചനകള്‍ കാണാനുണ്ട്. സ്ഥിരീകരിക്കാത്ത വാര്‍ത്തയാണെങ്കിലും നടപ്പ് വിപണി സാഹചര്യം വെച്ച് കൂട്ടിക്കിഴിച്ചു നോക്കിയാല്‍ വാര്‍ത്ത പ്രഥമദൃഷ്ട്യാ കുറ്റക്കാരനല്ല എന്നു കാണാം.

ബമിംഗ്‍ഹാമില്‍ ഈയിടെ നടന്ന ഓട്ടോ ഷോയില്‍ ബ്രിട്ടിഷ് സുസുക്കി ഇനസുമ അവതരിപ്പിച്ചിരുന്നു. ഇനസുമ(ഗൂഗിളിന്‍റെ ടൂള്‍ ഉപയോഗിച്ച് കേട്ട ഉച്ചാരണമാണ്. പൂര്‍ണമായും വിശ്വസിച്ചൂടാ. ഗൂഗിളിന്‍റെ തമിഴ് ഉച്ചാരണം കേട്ടതിന്‍റെ പുളിപ്പ് ഇപ്പോഴും ചെവിയില്‍ നിന്ന് പോയിട്ടില്ല) എന്ന വാക്കിന്‍റെ ജാപ്പനീസ് അര്‍ഥം 'മിന്നല്‍' എന്നാണുപോലും. ചൈനയില്‍ ഇതേ ബൈക്ക് ജി ഡബ്ലിയു 250 എന്ന പേരില്‍ ലോഞ്ച് ചെയ്തിട്ടുണ്ട്. അവിടെ മിന്നല്‍ ഇല്ല.

അത്യന്തം ആധുനികമായ ഡിസൈന്‍ സൗന്ദര്യം ഈ ബൈക്കിനുണ്ട്. ഇതിന്‍റെ 248 സിസി എന്‍ജിന്‍ ഇന്ധനക്ഷമമാണെന്ന് കേള്‍ക്കുന്നു. 6 സ്പീഡ് ട്രാന്‍സ്മിഷനാണ് പുതുതായി നിര്‍മിച്ച ഈ ലിക്യുഡ് കൂള്‍ഡ്, ട്വിന്‍ സിലിണ്ടര്‍ എന്‍ജിനിനുള്ളത്. പുതിയ ഫ്രെയിം, ഹൈഡ്രോളിക് ഡിസ്ക് ബ്രേക്കുകള്‍, മികച്ച ഫിറ്റ് ആന്‍ഡ് ഫിനിഷ് എന്നിവയ്ക്ക് പുറമെ വാഹനം തരക്കേടില്ലാത്ത വിലയില്‍ ലഭിക്കുമെന്നതും എടുത്തു പറയണം.

കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. പൂരപ്പറമ്പില്‍ കാണാനുള്ളത് തല്‍ക്കാലം പെരുവഴിയില്‍ തെരയേണ്ട.

More from DriveSpark

Article Published On: Tuesday, November 22, 2011, 17:11 [IST]
English summary
Growing speculations are saying Suzuki's Inazuma 250 will be displayed at Delhi Auto Expo 2012.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X