മഹീന്ദ്ര കസ്റ്റമൈസേഷന്‍

നിരവധി കാര്‍ കമ്പനികള്‍ കാറുകള്‍ കസ്റ്റമൈസ് ചെയ്തു നല്‍കുന്നുണ്ട്. എന്നാല്‍ അതൊന്നും തന്നെ മഹീന്ദ്രയുടെ കസ്റ്റമൈസേഷന്‍ പോലെയല്ല എന്നു കാണാം. മഹീന്ദ്രയുടെ ഏത് വാഹനവും നിങ്ങള്‍ക്ക് ഇഷ്ടാനുസൃതമാക്കാന്‍ സാധിക്കും. ഇതിനായി പ്രത്യേക വിഭാഗം തന്നെ പ്രവര്‍ത്തിക്കുന്നു മഹീന്ദ്രയില്‍. മഹീന്ദ്ര കസ്റ്റമൈസേഷന്‍ എന്ന് ഗൂഗിളില്‍ സെര്‍ച്ചിയാല്‍ ആദ്യം വരുന്ന കക്ഷിയാണ് കക്ഷി.
ഇന്‍റീരിയറിലും എക്സ്റ്റീരിയറിലും മഹീന്ദ്ര കസ്റ്റമൈസേഷന്‍ ഏത് തരത്തിലുള്ള ഇഷ്ടാനുസൃത പ്രവര്‍ത്തനവും നടത്തിത്തരും. ഇതിനായി വിദഗ്ധരായ സാങ്കേതിക വിദഗ്ധരും ഡിസൈനര്‍മാരും പ്രവര്‍ത്തിക്കുന്നു.
താര്‍, സ്കോര്‍പിയോ, ബൊലേറോ തുടങ്ങി മഹീന്ദ്രയുടെ എല്ലാ വാഹനങ്ങളും ഇത്തരത്തിലുള്ള അധിക 'തലോടലുകള്‍' അര്‍ഹിക്കുന്ന മോഡലുകളാണ്. ഇന്ത്യന്‍ ഓഫ്‍ റോഡ് വാഹന മേഖലയില്‍ മഹീന്ദ്ര സൃഷ്ടിച്ച തരംഗങ്ങള്‍ അളവില്ലാത്തതാണ്. നന്നാക്കിയാല്‍ ഇനിയും നന്നാവാന്‍ ഇവര്‍ തയ്യാറുമാണ്.


Click it and Unblock the Notifications








