സ്കോര്‍പിയോ 'വെറുംവണ്ടി' വിപണിയില്‍

സ്കോര്‍പിയോ എല്‍എക്സ് പതിപ്പില്‍ നിന്ന് കാഴ്ചയില്‍ യാതൊരു വ്യത്യാസവും ഈ പതിപ്പിനില്ല. 2.2 ലിറ്റര്‍ എംഹോക് സിആര്‍ഡി ടര്‍ബോ ഡീസല്‍ എന്‍ജിനാണ് ഇതിനുള്ളത്. 120 കുതിരകളുടെ ശക്തിയാണ് ഈ എന്‍ജിനിന്, 4000 ആര്‍ പി എമ്മില്‍. 290 എന്‍ എം ടോര്‍ക്ക് 1800-2800 ആര്‍ പി എമ്മില്‍.
5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്സാണ് വണ്ടിക്കുള്ളത്. ഫോര്‍ വീല്‍ഡ്രൈവ് സംവിധാനത്തിന്‍റെ ഭാരം കൂടി(100 കിഗ്രാം) ചേരുന്നത് ഇന്ധനക്ഷമതയില്‍ ചെറിയ കുറവ് വരുത്തും. 180 എം എം എന്ന മികച്ച ഗ്രൗണ്ട് ക്ലിയറന്‍സ് ഉറപ്പ് വരുത്തിയിട്ടുണ്ട്. 16 ഇഞ്ച് വീലുകളാണ് വാഹനത്തിനുള്ളത്.
മറ്റ് സവിശേഷതകള്‍
5 സോണ്‍ കുഷ്യന്‍ സസ്പെന്‍ഷന്‍
ഡിജിറ്റല്‍ ഇമ്മൊബലൈസര്‍
ക്രാശ് പ്രൊട്ടക്ഷന്‍ ക്രംബിള്‍ സോണുകളും ചൈല്‍ഡ് ലോക്കുകളും
ട്യൂബ്‍ലെസ് ടയറുകള്‍
ടില്‍റ്റബ്ള്‍ സ്റ്റിയറിംഗ്
പവര്‍ സ്റ്റിയറിംഗും പവര്‍ വിന്‍ഡോകളും
മൊബൈല്‍ ചാര്‍ജിംഗ് സൗകര്യം
സ്പോയ്‍ലര്‍
റൂഫ് ടോപ് സ്കൈ റാക്കുകള്‍
സെന്‍ട്രല്‍ ലോക്ക്


Click it and Unblock the Notifications








