ഫോക്സ്‍വാഗണ്‍ അപ്! ലോറിയില്‍!

ഫോക്സ്‍വാഗണ്‍ അപ്പിനെ ഇന്ത്യയില്‍ വെച്ച് കണ്ടുമുട്ടിയതായി ചില ബ്ലോഗര്‍മാര്‍ അറിയിക്കുന്നു. ലോറിയിലാണ് കണ്ടുമുട്ടിയത്. ദില്ലിയില്‍ വെച്ച്. അപ്പിന്‍റെ മൂന്നു ഡോറുള്ള പതിപ്പ്. മൂന്നു ഡോറുള്ള പതിപ്പിന് ഇന്ത്യയിലെന്ത് കാര്യം? വെറുതേ ലോറിയില്‍ കയറി കറങ്ങി നടക്കുന്നതെന്തിന്? ചോദ്യം ന്യായമല്ലേ?

ഉത്തരം ലളിതമാണ്. അപ്പിന്‍റെ അഞ്ച് ഡോര്‍ പതിപ്പ് ഇന്ത്യന്‍ വിപണിയിലേക്ക് എത്തിക്കുമെന്ന് ഫോക്സ്‍വാഗണ്‍ വാക്കു തന്നിട്ടുള്ളതാണ്. പക്ഷെ ഇതുവരെയും കാര്‍ അഞ്ച് ഡോറില്‍ നിര്‍മിച്ചെടുത്തിട്ടില്ല. യൂറോപ്യന്‍ വിപണിയിലാണ് അപ് നിലവില്‍ വില്‍പനയിലുള്ളത്. യൂറോപ്പില്‍ ഇത്രയധികം വാതിലുകളൊന്നും ആവശ്യമില്ല.

ഡോര്‍ എണ്ണം കുറവുണ്ട് എന്നത് മാത്രമായിരിക്കും ഇന്ത്യന്‍ പതിപ്പിന്‍റെ വ്യത്യാസം. (തീര്‍ച്ചയായും ചില സാങ്കേതിക വ്യതിയാനങ്ങളും കാണും). പക്ഷെ രൂപം ഒന്നുതന്നെ. എങ്കില്‍ സങ്ങതി നാട്ടുകാരെ ഒന്ന് കാണിച്ചാലെന്ത്? അതാണ് കാര്യം.

വരാനിരിക്കുന്ന ദില്ലി ഓട്ടോ എക്സ്പോയില്‍ ഈ അപ്പിനെ നേരിട്ട് കാണാം. 800 സിസി എന്‍ജിനുമായി ഒരു അപ് കാര്‍ 5 ഡോര്‍ വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2012 മധ്യത്തില്‍ ഫോക്സ്‍വാഗണ്‍ അപ്! വിപണിയില്‍ എത്തിച്ചേരും.

3 ഡോര്‍ പതിപ്പ് ഒരിക്കല്‍ ഇന്ത്യയില്‍ പരീക്ഷിച്ചതാണ് മാരുതി സുസുക്കി. മാരുതി സെന്‍ ആണ് ഈ കമ്പനിയുടെ സാഹസത്തിന് ഇരയായത്. ഇപ്പോള്‍ ഈ സാധനത്തെ എവിടെയും അങ്ങനെ കാണാന്‍ കിട്ടുന്നില്ല.

More from DriveSpark

Article Published On: Thursday, November 24, 2011, 14:49 [IST]
English summary
Volkswagen Up has been spotted in India Delhi.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X