ദില്ലിയില്‍ മിനിയുടെ മൂന്ന് മോഡലുകള്‍

25 ലക്ഷത്തിനും 30 ലക്ഷത്തിനുമിടയില്‍ എവിടെങ്കിലുമായി മിനികളുടെ വില നിലകൊള്ളും. വിപണിയില്‍ ഇന്ന് നിലവിലുള്ള ആഡംബര ചെറുകാറുകളെക്കാള്‍ വില കൂടും. മിനി ഇത്തിരി കൂടിയ പുള്ളിയാണ്.
ഫിയറ്റ് 500, ഫോക്സ്‍വാഗണ്‍ ബീറ്റില്‍ എന്നിവരാണ് മറ്റ് ആഡംബര ചെറുകാറുകള്‍. ഇവയുടെ വില 20നും 25നും ഇടയിലാണ്.
കാര്‍ പ്രണയികള്‍ക്കായുള്ള പ്രത്യേക പതിപ്പുകളും മിനി കൊണ്ടു വരും. കൂടുതല്‍ കരുത്തും കൂടിയ പ്രകടനവും ഇവ പ്രദാനം ചെയ്യും.
പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇറക്കുമതി ചെയ്യുവാനാണ് മിനിയുടെ പ്ലാന്‍. ദില്ലിയില്‍ രണ്ട് ഷോറൂമുകള്‍ തുറക്കും. മുംബൈയില്‍ അടുത്ത വര്‍ഷം അവസാനത്തില്‍ ഷോറൂം നിലവില്‍ വരും.
ബി എം ഡബ്ലിയുവിന്‍റെ ഉപബ്രാന്‍ഡാണ് മിനി.


Click it and Unblock the Notifications








