റിനോ ഡസ്റ്ററിന് 5 പതിപ്പുകള്‍

ഡസ്റ്ററിന്‍റെ അഞ്ച് പതിപ്പുകള്‍ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതില്‍-പെട്രോള്‍-ഡീസല്‍ വേരിയന്‍റുകളുണ്ടാകും. 1.6 ലിറ്റര്‍ എന്‍ജിനുമായി പെട്രോള്‍ പതിപ്പും 1.5 ലിറ്റര്‍ എന്‍ജിനുമായി ഡീസല്‍ പതിപ്പും വിപണിയിലെത്തും എന്ന് ഊഹങ്ങളുണ്ട്. റിനോ ഫ്ലൂവന്‍സ്, മഹീന്ദ്ര വെരിറ്റോ(റിനോ - മഹീന്ദ്ര ബാന്ധവത്തിലുണ്ടായ ലോഗന്‍ ഇപ്പോള്‍ മഹീന്ദ്ര വെരിറ്റോയാണ്) എന്നിവയില്‍ ഉപയോഗിക്കുന്ന എന്‍ജിനുകളാണ് ഇവ.
7 മുതല്‍ 11 ലക്ഷം രൂപ വരെയായിരിക്കും വിലയെന്ന് ചിലര്‍ പറയുന്നു. ഇത് എത്രമാത്രം വിശ്വസിക്കാമെന്ന് പറയാനാവില്ല. ഈ വിലനിലവാരത്തില്‍ വരികയാണെങ്കില്‍ എസ് യു വി വിപണിയില്‍ ഡസ്റ്റര്‍ ഒരു തരംഗം തന്നെ തീര്‍ത്തേക്കും.


Click it and Unblock the Notifications








