റാപിഡ് ഓണ്‍ലൈന്‍ ബുക്കിംഗ് തുടങ്ങി

സ്കോഡയുടെ എന്‍ട്രി ലെവല്‍ സെഡാനായ ഒക്ടേവിയയ്ക്ക് പകരക്കാരനായിട്ടാണ് റാപിഡ് വിപണിയിലെത്തുന്നത്. ലോഞ്ച് ചെയ്ത ദിവസം തന്നെ 18 ബുക്കിംഗ് റാപിഡിന് ലഭിച്ചതായി സ്കോഡ ഇന്ത്യയുടെ ബോസ് തോമസ് ക്വെല്‍ പറയുന്നു.ഇന്ത്യയില്‍ കമ്പനിയുടെ മൊത്തം വില്‍പനയുടെ പകുതി റാപിഡില്‍ നിന്ന് വരുമെന്നാണ് പ്രതീക്ഷ.
കാര്‍ പ്രണയികളെയും കുടുംബങ്ങളെയും ഒരുപോലെ ആകര്‍ഷിക്കാന്‍ ഈ കാറിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാസത്തില്‍ 2000 യൂണിറ്റെങ്കിലും വിറ്റുപോകും എന്നാണ് ക്വെല്‍ പറയുന്നത്. കാര്‍ വില്‍പന വളരെ മന്ദഗതിയിലായ വിപണി സാഹചര്യത്തില്‍ ഇത്രയും വില്പന നടന്നാല്‍ വിപണി പ്രതിസന്ധിയെ മറികടക്കുമ്പോള്‍ ഇത് ഇരട്ടിക്കും എന്നാണ് മനസ്സിലാക്കേണ്ടത്.


Click it and Unblock the Notifications








