കാര്‍ ഡിസ്കൗണ്ടുകള്‍

ഫിയസ്റ്റയ്ക്ക് ഡിസ്കൗണ്ട് പ്രഖ്യാപനം നടത്തി ഫോര്‍ഡ് മോട്ടോഴ്സാണ് വര്‍ഷാന്ത്യ ഡിസ്കൗണ്ട് മാമാങ്കത്തിന് തിരികൊളുത്തിയത്. 75000 രൂപയാണ് ഫിയസ്റ്റയ്ക്ക് വില കുറച്ചുകളഞ്ഞത്. പക്ഷെ ഇത് പെട്രോള്‍ പതിപ്പിന്‍റെ ടോപ് വേരിയന്‍റിന് മാത്രമേ നല്‍കുന്നുള്ളൂ എന്നും അറിയുക.
മാരുതി സുസുക്കിയും ഡിസ്കൗണ്ടുകള്‍ നല്‍കുന്നുണ്ട്. പക്ഷെ ഇത് ഔദ്യോഗികമല്ല. ഡീലര്‍ ഡിസ്കൗണ്ടുകളാണ്. ഡീലര്‍മാര്‍ക്കനുസരിച്ച് ഡിസൗണ്ട് നിരക്കില്‍ വ്യത്യാസം വരുംയ ചില ഡീലര്‍മാര്‍ വിവിധ മോഡലുകള്‍ക്ക് 20 ശതമാനം വരെ ഡിസ്കൗണ്ട് നല്‍കുന്നുണ്ട്.
നിസ്സാന്‍ സണ്ണിക്കും ഡിസ്കൗണ്ടുണ്ട്. 52000 രൂപയാണ് കിഴിവ് നിരക്ക്. കുറഞ്ഞ നിരക്കില്‍ ലോണുകള്‍ നല്‍കി ഹ്യൂണ്ടായ്, ഷെവര്‍ലെ, സ്കോഡ എന്നിവരും ശ്രമങ്ങള്‍ നടത്തുന്നു. ടാറ്റയുടെ മാന്‍സയ്ക്ക് 30,000 കണ്ട് കിഴിവ് നല്‍കുന്നുണ്ട്.


Click it and Unblock the Notifications








