സ്കോഡ റാപിഡിന്‍റെ ലോകം

സ്കോഡയുടെ കാറുകള്‍ക്കുള്ള പൊതുസ്വഭാവമായ ആ മസിലന്‍ ലുക്ക് ഈ കാറിനുമുണ്ട്. ചെത്തിയെടുത്ത പോലുള്ള ശരീരസൗന്ദര്യം വളരെ വലിയ പുതുമയാണെന്ന് വാദിക്കാനാവില്ല; എന്നുവെച്ച് അവഗണിക്കാനും കഴിയില്ല.
1.6 ലിറ്റര്‍ എംപിഐ പെട്രോള്‍ എന്‍ജിനും 1.6 ലിറ്റര്‍ ടിഡിഐ ഡീസല്‍ എന്‍ജിനുമാണ് റാപിഡിനുള്ളത്. മാന്വല്‍-ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകള്‍ക്കിടയില്‍ തെരഞ്ഞെടുപ്പിനും ഈ സെഡാന്‍ അവസരം നല്‍കുന്നു. മൂന്ന് ട്രിം ലെവലുകളിലാണ് കാര്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. ആക്ടിവ്, അംബീഷന്‍, എലഗന്‍സ് എന്നിങ്ങനെ.
1.6 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 110 കിമി വരെ വേഗത പിടിക്കുന്നു. 105 കുതിരകളുടെ ശേഷിയാണ് ഈ വാഹനത്തിനുള്ളത്.
അകത്ത് ഡാഷ്‍ബോര്‍ഡില്‍ ചെറിയ തോതിലുള്ള ക്രോം സാന്നിധ്യം കൊണ്ട് അനുഗ്രഹീതമാണ്. കറുപ്പില്‍ ക്രോംഫിനിഷ് കണ്ണിനെ കെണിയിലാക്കാന്‍ കെല്‍പുള്ള ഒന്നാകുന്നു. ഉള്ളില്‍ ലൊട്ടുലൊടുക്കുകള്‍ക്കുള്ള സ്ഥലം ഒരുക്കുന്നതില്‍ കാര്യമായ ശ്രദ്ധ റാപിഡ് കാണിച്ചിട്ടുണ്ട്. സ്ഥലസൗകര്യത്തിന്‍റെ കാര്യത്തിലും ഒരു യഥാര്‍ത്ഥ ഇന്ത്യക്കാരനാണ് റാപിഡ്. ധാരാളം സ്പേസ് വിട്ടുതന്നിട്ടുണ്ട്.
ബേസ് പതിപ്പായ ആക്ടീവ് നല്‍കുന്ന സവിശേഷതകള്‍
14 ഇഞ്ച് സ്റ്റീല്‍ വീലുകള്‍
മാന്വല്‍ സെന്‍ട്രല്‍ ഡോര്‍ ലോക്കിംഗ്
മാന്വല്‍ ഡിമ്മിംഗ് ഇന്‍സൈഡ് മിറര്‍
മുന്നിലും പിന്നിലും പവര്‍ വിന്‍ഡോകള്‍
താപ പ്രതിരോധ ടിന്‍റഡ് ഗ്ലാസുകള്‍
പിന്‍ വിന്‍ഡ് സ്ക്രീന്‍ ഡീഫോഗ്ഗര്‍
മാന്വല്‍ എസി
റിയര്‍ എ സി വെന്‍റുകള്‍
ടില്‍റ്റ് ആന്‍ഡ് ടെലസ്കോപിക് സ്റ്റീയറിംഗ് വീല്‍
പവര്‍ സ്റ്റീയറിംഗ്
ഉയരം ക്രമീകരിക്കാവുന്ന മുന്‍ സീറ്റ്ബെല്‍റ്റുകള്‍
മുന്നില്‍ മധ്യ ആംറെസ്റ്റ്
എന്‍ജിന്‍ ഇമ്മൊബിലൈസര്‍
മധ്യനിര പതിപ്പായ അംബീഷനില്‍ കൂടുതലായി കാണാവുന്ന സവിശേഷതകള്‍
എബിഎസ്
ഫോഗ്‍ലാമ്പുകള്‍
റിമോട്ട് സെന്‍ട്രല്‍ ഡോര്‍ ലോക്കിംഗ്
മെറ്റാലിക് ബോഡി പെയിന്‍റ്
ബോഡി കളേഡ് വിംഗ് മിററുകളും ഡോര്‍ ഹാന്‍ഡിലുകളും
ഡ്രൈവര്‍ എയര്‍ബാഗ്
ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്
റിയര്‍ സെന്‍റര്‍ ആംറെസ്റ്റ്
റിയര്‍ റീഡിംഗ് ലാമ്പ്
ഉയര്‍ന്ന പതിപ്പായ എലഗന്‍സില്‍ കൂടുതല്‍ സവിശേഷതകള്‍ നല്‍രിയിരിക്കുന്നു
15 ഇഞ്ച് അലോയ് വീലുകള്‍
വിംഗ് മിററുകള്‍ക്ക് ഇലക്ട്രോണിക് അഡ്ജസ്റ്റ്
എംപി3 ഓഡിയോ പ്ലേയര്‍ പ്ലസ് ഓഡിയോ സോക്കറ്റ്
ഫ്രണ്ട് പാസഞ്ചര്‍ എയര്‍ബാഗ്
ഫ്രണ്ട് ആന്‍റ് റിയര്‍ സ്പീക്കറുകള്‍
ഓട്ടോമാറ്റിക് കാലാവസ്ഥാ നിയന്ത്രണം
ഓണ്‍ബോര്‍ഡ് കമ്പ്യൂട്ടര്‍


Click it and Unblock the Notifications








