ടാറ്റയുടെ 31 ടണ്‍ ടിപ്പര്‍

സെഗ്മെന്‍റില്‍ ആദ്യമായാണ് ഈ സവിശേഷതകളോടെ ഒരു ടിപ്പര്‍ ഇറങ്ങുന്നത്. 2012 തുടക്കം മുതല്‍ തന്നെ ഈ ടിപ്പര്‍ വിപണിയില്‍ ലഭ്യമായിത്തുടങ്ങും.
ടാറ്റയുടെ ട്രക്ക് ബിസിനസ്സിലെ 25 ശതമാനത്തിലധികം വരുമാനം ലഭിക്കുന്നത് ടിപ്പര്‍ സെഗ്മെന്‍റില്‍ നിന്നാണെന്ന് ടാറ്റ വാണിജ്യവാഹന വിഭാഗം തലവന്‍ രവി പിഷാരടി അറിയിക്കുന്നു. രാജ്യത്തെമ്പാടും ഖനന പ്രവര്‍ത്തനങ്ങള്‍ അതിവേഗം വളരുന്നതുകൊണ്ടാണിത്. നടപ്പ് വര്‍ഷത്തെ ടിപ്പര്‍ വില്‍പനയുടെ വളര്‍ച്ച 45 ശതമാനത്തിലധികമാണെന്നും ടാറ്റ പറയുന്നു.
പെന്‍ഡിങ്ങിലുള്ള പ്രൊജക്ടുകള്‍ക്ക് സര്‍ക്കാര്‍ അതിവേഗം അനുമതി നല്‍കുന്നതിന് അനുസൃതമായി ടിപ്പര്‍ വിപണിക്ക് ഗുണം ലഭിക്കും. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കുറച്ചുകൂടി വേഗതയില്‍ പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പിഷാരടി പറയുന്നു.
ഖനനമേഖലയുടെ വളര്‍ച്ച ലക്ഷ്യമാക്കി ഈസി ഫിനാന്‍സ് പദ്ധതികള്‍ ടാറ്റ നടപ്പാക്കി വരുന്നുണ്ട്. ഖനനമേഖലയ്ക്ക് ആവശ്യമായ പുതിയ ഉല്‍പന്നങ്ങള്‍, കൂടുതല്‍ മികച്ച ഉപഭോക്തൃ സേവനം എന്നിവ നല്‍കി ഖനനമേഖലയെ പുഷ്ടിപ്പെടുത്തുക എന്നതാണ് ടാറ്റയുടെ ലക്ഷ്യമെന്നും പിഷാരടി അറിയിക്കുന്നു.


Click it and Unblock the Notifications








