ആദ്യമായി കാര്‍ കീ ലഭിക്കുമ്പോള്‍

Sign
പിതാവിന്‍റെ കൈയില്‍ നിന്ന് കാറിന്‍റെ കീ ആദ്യമായി ഏറ്റുവാങ്ങുന്ന ആ മുഹൂര്‍ത്തത്തെ എങ്ങനെയാണ് വിശദീകരിക്കുക? മകനെ ഒരു ഭാരിച്ച ഉത്തരവാദിത്തമേല്‍പിക്കുന്നതിന്‍റെ സമ്മര്‍ദ്ദഭാരത്താല്‍ പിതാവിന്‍റെ മുഖം വലിഞ്ഞു മുറുകിയിരിക്കും. വാതില്‍പ്പടി ചാരി നില്‍ക്കുന്ന മാതാവ് ഒരു അന്തംവിട്ട നെടുവീര്‍പ്പിടും. "നോക്കീം കണ്ടും ഓടിച്ചോ. എറച്ചീല് മണ്ണാവണ്ട" എന്ന് മൂത്ത ചേട്ടന്‍റെ കോംപ്ലക്സ് ഡയലോഗ് വരും. ഏതൊ മൂന്നാംകിട സിനിമയിലെ രംഗം ഓര്‍മയില്‍ വന്ന് നിങ്ങള്‍ "എങ്ങനേലും രക്ഷപെട്ടാല്‍ മതിയാരുന്നു" എന്ന് മനസ്സില്‍ കരുതും. തൊട്ടടുത്ത വളവില്‍ കാത്തു നില്‍ക്കുന്ന ഗേള്‍ഫ്രണ്ട് ബോറടിച്ച് പണ്ടാരമടങ്ങിക്കാണും എന്നും ഓര്‍ക്കും.

എന്നിരിക്കിലും ആദ്യമായി റോഡിലേക്കിറങ്ങുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങള്‍ ഭാവിഭാരതത്തിന്‍റെ ഭരണചക്രം തിരിക്കേണ്ടവനായതു കൊണ്ടല്ല ഇത് പറയുന്നത്. റോഡില്‍ പരിചയക്കുറവ് നിമിത്തം ഒരുത്തന്‍ കിടന്ന് വട്ടം കറങ്ങിയാല്‍ നേരത്തിനും കാലത്തിലും കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാര്‍ ഒരുങ്ങിപ്പുറപ്പെട്ട മറ്റുള്ളവര്‍ക്ക് അതൊരു ബുദ്ധിമുട്ടായിത്തീരും. അതിനാല്‍ താഴെ നല്‍കുന്ന ടിപ്പുകള്‍ വായിക്കുക. എന്നിട്ട് "നോക്കീം കണ്ടുമൊക്കെ" വണ്ടിയോടിക്കുക.

1) ആദ്യമായി വണ്ടി കൈയില്‍ കിട്ടുന്നയാള്‍ക്ക് അത്യാഹ്ലാദമുണ്ടാവുക സ്വാഭാവികം. അതുമുഴുവന്‍ റോഡില്‍ പ്രകടിപ്പിച്ചാല്‍ അസ്വാഭാവികമായ ചിലത് സംഭവിക്കും. ചേട്ടന്‍ പറഞ്ഞ പോലെ എറച്ചീല് മണ്ണാവും. ഇക്കാരണത്താല്‍ വളരെ ശ്രദ്ധിക്കുക. സീറ്റ് ബെല്‍റ്റുകള്‍ മുറുക്കാന്‍ ശ്രദ്ധിക്കുക. കണ്ണാടികള്‍ ശരിയായ ദിശയിലേക്ക് തിരിച്ചു വെക്കുക. ഡ്രൈവര്‍ സീറ്റും മറ്റ് ക്രമീകരണങ്ങളും നിങ്ങളുടെ ആവശ്യങ്ങള്‍ക്ക് അനുസൃതമായി ക്രമീകരിക്കുക.

2)
എല്ലാ ട്രാഫിക് അടയാളങ്ങളും കണ്ടാല്‍ തിരിച്ചറിയാന്‍ നിങ്ങള്‍ക്ക് പ്രായമായിട്ടുണ്ട് എന്നത് ശരി. പക്ഷെ, പ്രസ്തുത അടയാളങ്ങള്‍ക്കനുസരിച്ച് പെരുമാറാന്‍ പക്വത വരിക എന്നതാണ് പ്രധാനം.

3) ഇന്‍ഡിക്കേറ്ററുകള്‍ ഉപയോഗിക്കാന്‍ എന്തെന്നില്ലാത്ത മടിയാണ് ആദ്യമായി ഡ്രൈവ് ചെയ്യുന്ന യുവാക്കള്‍ക്ക്. അപ്രതീക്ഷിതമായി തിരിക്കുകയും ഒടിക്കുകയും പിന്നാലെ വരുന്ന കാറിനും തിരിവുകടന്നു വരുന്നയാളുടെ കാലിനും പണി കൊടുക്കുകയും ചെയ്യുന്നു. എല്ലാം ഇന്‍ഡിക്കേറ്റര്‍ ഉപയോഗിക്കാത്തു മൂലം വന്നു ചേര്‍ന്ന വിന!

4) കാറിനുള്ളില്‍ വലിയ ശബ്ദത്തില്‍ പാട്ട് വെക്കുന്നത് സംഗീത പ്രേമികളായ യുവാക്കളുടെ ഒരു ഹോബിയാണ്. ഒരു സഞ്ചരിക്കുന്ന ഗാനമേള ട്രൂപ്പാണെന്നേ ആളുകള്‍ കരുതൂ. ഈ സംഗീത പ്രേമം നിമിത്തം പിന്നാലെ കയറുപൊട്ടിച്ചു വരുന്ന വാഹനത്തിന്‍റെ ഹോണടി കേള്‍ക്കാന്‍ പലര്‍ക്കും സാധിക്കാറില്ല. കാറിനുള്ളിലെ സംഗീത പ്രേമം ഒഴിവാക്കുന്നതാണ് ഉത്തമം. അതിന് കഴിയില്ല എന്നാണെങ്കില്‍ നല്ല മെലഡി ഗാനങ്ങള്‍ ശബ്ദം കുറച്ച് കേള്‍ക്കുക. എന്നിട്ടും ആക്സിഡന്‍റില്‍ പെടുകയാണെങ്കില്‍ ആളുകള്‍ പറയും: ഓ, നല്ല പയ്യനായിരുന്നു. അവന്‍ നല്ല സംഗീതത്തെ അളവറ്റ് സ്നേഹിച്ചിരുന്നു!

More from DriveSpark

Article Published On: Monday, November 28, 2011, 17:11 [IST]
English summary
Here are some driving tips for beginners.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X