ഡസിയയുടെ ചെറു സിറ്റിഡൈന്‍

ഈ വാഹനം ഫോക്സ്‍വാഗണ്‍ അപ്പിന് പിന്നാലെ ഇന്ത്യയില്‍ എത്തിച്ചേരാനുള്ള എല്ലാ സാധ്യതയും കാണുന്നുണ്ട്. ടാറ്റ നാനോ, മാരുതി ആള്‍ട്ടോ, ഹ്യൂണ്ടായ് ഇയോണ്‍ എന്നിവയ്ക്കൊപ്പം മാരുതി വാഗണ്‍ആര്‍, ഹ്യൂണ്ടായ് ഐ10 എന്നീ ചെറുരൂപങ്ങളെക്കൂടി നേരിടാന്‍ തയ്യാറായി ഡസിയ വരുമെന്ന് പ്രതീക്ഷിക്കാം. അതേസമയം ഡസീയ നേരിട്ട് വിപണിയില്‍ പ്രവേശിക്കുമോ എന്ന കാര്യത്തില്‍ സൂചനയൊന്നുമില്ല. പക്ഷെ റിനോയുടെ ബ്രാന്‍ഡ് നാമത്തിലാണെങ്കിലും കാര്‍ വിപണിയില്‍ എത്തുമെന്നാണ് പ്രവാചകരുടെ അഭിപ്രായം.
ഇന്ത്യന്‍ വിപണിയില്‍ ജനുവരിയില്‍ അവതരിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഡസ്റ്റര്‍ എസ് യു വിയുടെ അതേ പ്ലാറ്റഫോമിലാണ് സിറ്റിഡൈന്‍ വരിക. കുറഞ്ഞ ചെലവിലുള്ള നിര്‍മിതിക്ക് അനുയോജ്യമായതാണ് ഈ പ്ലാറ്റ്ഫോം. ഡസ്റ്റര്‍ ഇന്ത്യയില്‍ 7 ലക്ഷത്തില്‍ വില തുടങ്ങുമെന്നാണ് അനൗദ്യോഗിക വിവരം.


Click it and Unblock the Notifications








