സ്വിഫ്റ്റിനും ഡിസൈറിനും സിഎന്‍ജി?

Maruti Suzuki Swift
പെട്രോള്‍ വിലവര്‍ധന മൂലം ഡീസലിലേക്ക് തിരിഞ്ഞുകൊണ്ടിരിക്കുന്ന വിപണിയിലേക്ക് മറ്റൊരു ഭീഷണി കൂടി വന്നുചേര്‍ന്നിരിക്കുന്നു. ഡീസല്‍ കാറുകള്‍ക്ക് നികുതി കൂട്ടുവാനുള്ള സര്‍ക്കാര്‍ നീക്കങ്ങളാണ് പുതിയ ഭീഷണി. ഡീസല്‍ സബ്‍സിഡി കര്‍ഷകര്‍ക്കുമാത്രമായി ചുരുക്കാനുള്ള സര്‍ക്കാരിന്‍റെ നീക്കത്തിന്‍റെ ഭാഗമാണിത്. ഇങ്ങനെ വരുമ്പോള്‍ ബദല്‍ മാര്‍ഗം കാണുക എന്നതാണ് വിപണിയില്‍ കാര്‍ നിര്‍മാതാക്കള്‍ നേരിടുന്ന പ്രതിസന്ധി. ഇവിടെയാണ് സിഎന്‍ജിയും എല്‍പിജിയുമെല്ലാം താരങ്ങളാവുന്നത്.

മാരുതി സ്വിഫ്റ്റിനും സ്വിഫ്റ്റ് ഡിസൈറിനും സി എന്‍ ജി പതിപ്പുകള്‍ വിപണിയിലെത്തിക്കാന്‍ മാരുതിക്ക് പദ്ധതിയുണ്ടെന്നതാണ് ഇതുമായി ബന്ധപ്പെട്ട വന്ന പുതിയ വാര്‍ത്ത. മാരുതിയുടെ ഏറ്റവുമധികം വില്‍പനയുള്ള കാറുകളില്‍ പെടുന്ന സ്വിഫ്റ്റ് ഹാച്ച്ബാക്കിന്‍റെ ഡീസല്‍ പതിപ്പിന് വന്‍ ഡിമാന്‍ഡാണ് നിലവിലുള്ളത്. ഏതാണ്ട് ആറ് മാസത്തോളം നീളുന്ന കാത്തിരിപ്പ് സമയം ഈ വാഹനത്തിന് ഇന്നുണ്ട്. അതേസമയം സര്‍ക്കാരിന്‍റെ ഭാഗത്തു നിന്നുള്ള പുതിയ വാര്‍ത്തകള്‍ വിപണിയില്‍ വലിയ ആശയക്കുഴപ്പം സ‍ഷ്ടിച്ചിരിക്കുകയാണ്. ഈ വാര്‍ത്തയ്ക്കു പിന്നാലെ ബുക്കിംഗ് പിന്‍വലിക്കല്‍ നടപടി ഉപഭോക്താക്കളുടെ ഭാരത്തു നിന്നുണ്ടാകുമോ എന്നാണ് കാര്‍ നിര്‍മാതാക്കളുടെ ഭയം.

ഹ്യൂണ്ടായ് മോട്ടോഴ്സ് മുന്‍പ് ആലോചിച്ചിരുന്ന ഡീസല്‍ പദ്ധതികളില്‍ നിന്ന് ഏതാണ്ട് പിന്‍മാറിയ മട്ടാണ്. ഏ10-ന് എല്‍പിജി പതിപ്പ് വിപണിയിലെത്തിച്ചാണ് ഹ്യൂണ്ടായ് ബദല്‍ മാര്‍ഗം കണ്ടത്. ഇന്ധനക്ഷമത ഉയര്‍ന്നതാണെന്നത് കൂടാതെ കൂടുതല്‍ പരിസ്ഥിതി സൗഹാര്‍ദ്ദമുള്ളതാണെന്ന ഗുണവും ഈ കാറുകള്‍ക്കുണ്ട്. ഇയോണിനും എല്‍പിജി പതിപ്പിറക്കാന്‍ ആലോചനയുണ്ട്.

നിലവില്‍ ആള്‍ട്ടോ, വാഗണ്‍ആര്‍, എസ്റ്റിലോ, ഈക്കോ, എസ് എക്സ്4 എന്നീ മാരുതി മോഡലുകള്‍ക്ക് സി എന്‍ ജി പതിപ്പുണ്ട്. ദില്ലി, ഗുജറാത്ത്, മുംബൈ എന്നിവിടങ്ങളിലാണ് സി എന്‍ ജി ഇന്ധനം ലഭിക്കുന്നത്.

More from DriveSpark

Article Published On: Monday, November 28, 2011, 11:16 [IST]
English summary
Maruti Suzuki is planning CNG versions of swift and Swift DZire.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X