മാര്‍പാപ്പ സീറ്റ്ബെല്‍റ്റ് ധരിച്ചില്ലെന്ന് കേസ്

ഏതാണ്ട് ഒരു മണിക്കൂറോളം മാര്‍പാപ്പ സീറ്റ്ബെല്‍റ്റ് ധരിക്കാതെ "അപകടകരമായി" വാഹനത്തിലിരുന്നതായി ഡോര്‍ട്മണ്ടില്‍ നിന്നുള്ള പരാതിക്കാരന്‍റെ വക്കീലായ ജോഹന്നെസ് ക്രിസ്റ്റ്യന്‍ സുന്ദര്‍മന്‍ ആരോപിക്കുന്നു. പരാതിക്കാരന്‍ ഒരു വക്കീലാണെന്നാണ് അറിയുന്നത്.
സെപ്തംബറിലാണ് മാര്‍പാപ്പ നിയമം ലംഘിച്ചത്. തെളിവിനായി യൂട്യൂബ് വീഡിയോകളാണ് ഹാജരാക്കിയിട്ടുള്ളത്. ജര്‍മനിയുടെ ബിഷപ് കോണ്‍ഫറന്‍സിന്‍റെ ചെയര്‍മാന്‍, ഫ്രീബര്‍ഗ് ആര്‍ച് ബിഷപ്, ഗ്രീന്‍ പാര്‍ടി നേതാവായ വിന്‍ഫ്രീഡ് എന്നിവര്‍ക്ക് കോടതി സമന്‍സയയ്ക്കും എന്നാണ് അറിയുന്നത്.
പരാതിക്കാരന്‍ നിരവധി വക്കീലന്മാരെ സമീപിച്ചെങ്കിലും ആരും കേസേറ്റെടുക്കാന്‍ സമ്മതിച്ചില്ല. ഒടുവില്‍ സുന്ദര്‍മന്‍ കേസ് കൈകാര്യം ചെയ്യാം എന്ന് സമ്മതിക്കുകയായിരുന്നു. രണ്ടു പേരും നിലവില്‍ കത്തോലിക്കാ സഭയില്‍ നിന്ന് പുറത്താണ്. വക്കീലായ സുന്ദര്‍മന്‍ സോഷ്യലിസ്റ്റ് ഇടത് പാര്‍ടിയില്‍ അംഗമാണെന്ന് അറിയുന്നു.
പോപ്പിന് പ്രത്യേക നയതന്ത്ര പരിരക്ഷയുണ്ടെങ്കിലും അത് ഇക്കാര്യത്തില്‍ വിലപ്പോകുമോ എന്ന് വ്യക്തമല്ല. പരിരക്ഷ കിട്ടിയില്ലെങ്കില്‍ പോപ്പ് പിഴയടക്കേണ്ടതായി വരും.


Click it and Unblock the Notifications








