മാരുതി 'നല്ലനടപ്പ്' നിയമവിരുദ്ധം: മല്ലികാര്‍ജുന്‍

Maruti Strike
മാരുതി മനെസര്‍ പ്ലാന്‍റില്‍ കമ്പനി നടപ്പാക്കിയ നല്ലനടപ്പ് കരാര്‍ നിയമവിരുദ്ധമെന്ന് കേന്ദ്ര തൊഴില്‍ മന്ത്രി മല്ലികാര്‍ജുന്‍ ഖാര്‍ഗെ.ഇത്തരം കരാറുകള്‍ ഇന്ത്യന്‍ നിയമങ്ങള്‍ അനുവദിക്കുന്നില്ല എന്ന് അദ്ദേഹം വ്യക്തമാക്കി.

ജൂണ്‍ മാസത്തിലാണ് മാരുതിയില്‍ തൊഴിലാളി സമരം തുടങ്ങുന്നത്. മുന്‍പും ഇതേ പ്ലാന്‍രില്‍ നടന്നു വന്നിരുന്ന സമരങ്ങളുടെ തുടര്‍ച്ചയായിരുന്നു ഇത്. മാരുതി മനെസര്‍ പ്ലാന്‍റില്‍ ഒരു തൊഴിലാളി യൂണിയന്‍ രൂപീകരിക്കാന്‍ അനുവദിക്കണം എന്നതായിരുന്നു തൊഴിലാളികളുടെ ആവശ്യം. എന്നാല്‍ മാനേജ്‍മെന്‍റിന് മുന്‍തൂക്കമുള്ള പഴയ യൂണിയനില്‍ എല്ലാവരും ചേരണമെന്നാണ് മാരുതി ആവശ്യപ്പെട്ടത്. ഇതെത്തുടര്‍ന്ന് നടന്ന സമരം ഒത്തു തീര്‍പ്പായതിന് ശേഷമാണ് 'നല്ലനടപ്പ് കരാര്‍' നടപ്പാക്കാന്‍ മാരുതി ശ്രമിച്ചത്. ഇതെത്തുടര്‍ന്ന് വീണ്ടും തൊഴിലാളികള്‍ സമരമാരംഭിക്കുകയായിരുന്നു.

സമരത്തില്‍ പങ്കെടുക്കില്ല എന്ന് ഉറപ്പ് രേഖാമൂലം ഉറപ്പ് നല്‍കുന്നതാണ് നല്ലനടപ്പ് കരാര്‍. അവസാനത്തെ സമരത്തിനൊടുവില്‍ നടന്ന ഒത്തുതീര്‍പ്പിന്‍റെ ഭാഗമായി തൊഴിലാളികള്‍ ഈ കരാര്‍ ഒപ്പുവെച്ചിരുന്നു. സമരത്തില്‍ പങ്കെടുക്കുന്നവരെ പുറത്താക്കാന്‍ മാരുതിക്ക് അവകാശം നല്‍കുന്ന ഈ കരാര്‍ നിയമവിരുദ്ധമാണെന്ന് അന്നുതന്നെ സിപിഎം, ബിജെപി തുടങ്ങിയ കക്ഷികള്‍ ചൂണ്ടിക്കാണിച്ചിരുന്നു.

നല്ലനടപ്പ് കരാര്‍ നിയമവിരുദ്ധമാണെന്ന് പ്രതിപക്ഷവും ഭരണപക്ഷവും ഇപ്പോള്‍ അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ വ്യക്തമാക്കിയിരിക്കുകയാണ്. 1947ലെ തൊഴില്‍ തര്‍ക്ക നിയമത്തിന്‍റെ ലംഘനമാണ് തൊഴിലാളികളില്‍ നിന്ന് ഇത്തരം ബോണ്ടുകള്‍ ആവശ്യപ്പെടുന്നതെന്ന് കേന്ദ്ര തൊഴില്‍ മന്ത്രി മല്ലികാര്‍ജുന്‍ ഖാര്‍ഗെ വ്യക്തമാക്കി.

അതേസമയം നിയമവിരുദ്ധമായ കരാര്‍ നടപ്പാക്കുമ്പോള്‍ ഹരിയന സര്‍ക്കാര്‍ അതിനെ അനുകൂലിച്ച നിലപാടാണെടുത്തിരുന്നത്. വിഷയത്തില്‍ ഇതുവരെ മാരുതി പ്രതികരിച്ചിട്ടില്ല.

More from DriveSpark

Article Published On: Tuesday, November 29, 2011, 15:27 [IST]
English summary
Maruti Suzuki appears to have caught itself in yet another controversy after political parties termed its good conduct bond that the carmaker had asked its workers to sign in Manesar as illegal.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X