സ്കോഡ ഫാബിയ സ്കൗട്ട് 2012ല്‍

പറഞ്ഞുവന്നത് സ്കോഡയെക്കുറിച്ചാണ്. സ്കോഡയുടെ റാപിഡ് സെഡാന്‍ ഈയിടെയാണ് നിരത്തിലെത്തിയത്. റാപിഡിന് പിന്നാലെ തുരുതുരാ അഞ്ചാറ് വണ്ടികള്‍ വിപണിയിലെത്തിക്കാന്‍ പദ്ധതിയുണ്ട് സ്കോഡയ്ക്ക്. ഉദ്ദേശ്യം ഒന്നു മാത്രം. ഷോറൂം നിറയ്ക്കുക. ആളുകള്‍ എന്ത് കാര്യത്തിന് വന്നാലും ഇല്ല എന്ന പറയരുത്. 'സോഡയുണ്ടോ' എന്നു ചേദിച്ചാല്‍ 'സ്കോഡയുണ്ട്' എന്നങ്ങ് പറഞ്ഞേക്കണം.
സ്കോഡ ഫാബിയ സ്കൗട്ട് എന്നാണ് പുതി വാഹനത്തിന് പേര്. സ്കൗട്ട് എന്നത് ഒരു ചെറുകാറാണ്. എസ് യു വിയുടെ ഡ്രൈവിംഗ് അനുഭവം നല്‍കുന്ന ചെറുകാര്‍ എന്നാണ് സ്കേഡയുടെ സങ്കല്‍പം. ഒരു ചെറുക്രോസ്സോവര്‍ എന്ന് വിശദികരിച്ചു പറയാം. നിലവില്‍ ചെറുകാര്‍ വിപണിയില്‍ ഡ്രൈവിംഗ് സുഖത്തിന്‍റെ കാര്യത്തില്‍ മാരുതി സ്വിഫ്റ്റ് ഹാച്ച്ബാക്കിനാണ് കൂടുതല്‍ പേര്‍ വോട്ടു ചെയ്യുന്നത്. ചെറുകാറുകള്‍ ഡ്രൈവിംഗ് സുഖത്തിന് അത്ര പേരുകേട്ടവരല്ല എന്ന് സാരം. കൂടാതെ എസ് യു വി അനുഭവം ചെറുകാറില്‍ കിട്ടണമെന്നൊക്കെ പറഞ്ഞാല്‍ ഇത്തിരി കടുപ്പമാണ് ഇന്ത്യന്‍ വിപണിയില്‍. ഈ പോരായ്മ തീര്‍ക്കുമ്പോള്‍ വിപണിയില്‍ ഒരു പ്രത്യേക ഇടം തങ്ങള്‍ക്കായി സൃഷ്ടിക്കപ്പെടുമെന്നും സ്കോഡയ്ക്ക് വിചാരണ്ട്.
ഫാബിയ സ്കൗട്ട് യൂറോപ്യന്‍ വിപണിയിലെത്തിയിട്ട് വര്‍ഷങ്ങള്‍ ഏറെയായി. ഇന്ത്യയില്‍ ഈ വാഹനത്തിന് സാധ്യതകള്‍ ഏറെയുണ്ടന്ന് സ്കോഡയ്ക്ക ഇപ്പോള്‍ ബോധ്യപ്പെട്ടിരിക്കുന്നു.
2012ല്‍ ലോഞ്ച് ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.


Click it and Unblock the Notifications








