ടൊയോട്ടയുടെ സ്മാര്‍ട്ഫോണ്‍ കാര്‍

Toyota Fun Vii
ദിവസത്തിന്‍റെ മൂഡനുസരിച്ച് കസ്റ്റമൈസ് ചെയ്യാവുന്ന എക്സ്റ്റീരിയറും ഇന്‍റീരിയറുമുള്ള ഒരു കാറിനെക്കുറിച്ച് ചിന്തിച്ചു നോക്കൂ. ഉദാഹരണത്തിന് നിങ്ങളുടെ വിവാഹ വാര്‍ഷികം. ഉള്ളിലുള്ള സംഘര്‍ഷങ്ങളെല്ലാം അടക്കിവെച്ച് വൈവാഹിക ജീവിതത്തിന്‍റെ സംതൃപ്തി വെളിയില്‍ കാണിക്കേണ്ട ദിവസമാണല്ലോ അത്? കാറിന്‍റെ എക്സ്റ്റീരിയറില്‍ നിങ്ങളും ഭാര്യയും ചേര്‍ന്ന് നില്‍ക്കുന്ന ഒരു നിത്യഹരിതഹണിമൂണ്‍ ഫോട്ടോയും മറ്റ് അലങ്കാരങ്ങളും നല്‍കാം. ഇരുവശങ്ങളും നിങ്ങള്‍ക്ക് ഏത് വിധേനയും കസ്റ്റമൈസ് ചെയ്യാം. തെളിച്ചുപറഞ്ഞാല്‍ ഒരു സ്മാര്‍ട് ഫോണ്‍ ടച്ച് സ്ക്രീന്‍ പോലെ!

ടൊയോട്ടയാണ് ഉയര്‍ന്ന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ഈ കാര്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഭാവിയുടെ കാര്‍ എന്ന വിശേഷണം എന്തുകൊണ്ടും ചേരുന്ന ഈ വാഹനത്തിന് പേര് ടൊയോട്ട ഫണ്‍ വീ എന്നാണ്.

ഇന്‍റീരിയറില്‍ ഒരു സ്മാര്‍ട്ട് ഫോണിനോട് എങ്ങനെയാണോ പെരുമാറേണ്ടത് അങ്ങനെ പെരുമാറണം ഡ്രൈവറും യാത്രക്കാരും. എല്ലാം ഭാഗങ്ങളും സംവേദകങ്ങളാല്‍ നിറച്ചിരിക്കുന്നു. ടച്ച് സ്ക്രീന്‍ സംവിധാനമാണ് ഫ്രണ്ട് വിന്‍ഡ് ഷീല്‍ഡ് അടക്കമുള്ള ഇടങ്ങള്‍ പേറുന്നത്. കാര്യങ്ങള്‍ 'തൊട്ടറിയാനും' അറിയിക്കാനും ഇതുവഴി സാധിക്കുന്നു.

ഫണ്‍ വീ ആദ്യമായി അവതരിപ്പിക്കപ്പെട്ടത് ടോക്കിയോ മോട്ടോര്‍ ഷോയിലാണ്. ഈ ഉല്‍പന്നം വിപണിയിലിറക്കുക എന്ന ഉദ്ദേശ്യം ടൊയോട്ടയ്ക്കില്ല. എന്നാല്‍ വളരെ അകലെയല്ലാത്ത ഭാവിയില്‍ ഇത്തരം വാഹനങ്ങള്‍ വിപണി കീഴടക്കും എന്ന് ടൊയോട്ട പറയുന്നു. 'വഴികാട്ടി'യാവാനാണ് ടൊയോട്ടയുടെ ശ്രമം. നടക്കട്ടെ.

More from DriveSpark

Article Published On: Wednesday, November 30, 2011, 11:33 [IST]
English summary
Toyota unveiled Fun-Vii concept car whose exterior serves as smart phone touch screen.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X